കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങള്‍.... കോണ്‍ഗ്രസിനുള്ള സാധ്യത ഇങ്ങനെ, വെല്ലുവിളി ഒവൈസിയും മമതയും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ ഇതുവരെ ദേശീയ പാര്‍ട്ടികള്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ല. ചില സംസ്ഥാനങ്ങളിലായിട്ടാണ് ന്യൂനപക്ഷ മണ്ഡലങ്ങള്‍ നിലനില്‍ക്കുന്നത്. ശക്തമായ വോട്ടുബാങ്ക് തന്നെയാണ് ഇത്. ഇന്ത്യയില്‍ ശക്തമായ 15 മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളുണ്ട്. ഇവ ഇത്തവണ നിര്‍ണായകമാകുമെന്നാണ് സൂചന.

പ്രധാനമായും ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തിലാണ് ഈ മണ്ഡലങ്ങള്‍ നിര്‍ണായകമാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളെ ലക്ഷ്യമിട്ട് ചില പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ പ്രാദേശിക കക്ഷികളില്‍ നിന്നുള്ള വെല്ലുവിളി ശക്തമാണ്. അതേസമയം ഈ മണ്ഡലങ്ങളില്‍ ബിജെപിക്കുള്ള സ്വാധീനം വളരെ ദുര്‍ബലമാണ്.

മുസ്ലീം മണ്ഡലങ്ങള്‍

മുസ്ലീം മണ്ഡലങ്ങള്‍

ഇത്തവണ മുസ്ലീം മണ്ഡലങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതാണ് വീണ്ടും ഈ മണ്ഡലങ്ങളെ സജീവമാക്കിയത്. രാഹുല്‍ മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക് ഹിന്ദുക്കള്‍ കൂടുതലുള്ള മണ്ഡലത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് ആരോപിച്ചിരുന്നു. ഇതോടെ രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷ മണ്ഡലങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയപ്പെടുകയാണ്.

15 ന്യൂനപക്ഷ മണ്ഡലം

15 ന്യൂനപക്ഷ മണ്ഡലം

ഇന്ത്യയില്‍ ജനസംഖ്യാ ആനുപാതത്തില്‍ കാണുമ്പോള്‍ 15 മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമായി മുന്‍തൂക്കമുണ്ടെന്ന് പറയാനാവില്ല. മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ഒരുപടി മുന്നിലാണ് കോണ്‍ഗ്രസ്. ബിജെപി ഇതില്‍ 6 മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 9 മുസ്ലീം സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്.

മണ്ഡലങ്ങള്‍ ഏതൊക്കെ

മണ്ഡലങ്ങള്‍ ഏതൊക്കെ

ജമ്മു കശ്മീരില്‍ മൂന്ന് ന്യൂനപക്ഷ മണ്ഡലങ്ങളാണ് ഉള്ളത് ബാരാമുള്ള, ശ്രീനഗര്‍, അനന്ത്‌നാഗ് എന്നിവയാണ് മണ്ഡലങ്ങള്‍. ഇവിടെ 95 ശതമാനവും മുസ്ലീങ്ങളാണ്. ഇവിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ലക്ഷ്വദ്വീപില്‍ ഒരു സീറ്റ് മുസ്ലീം സീറ്റാണ്. ബീഹാറിലെ കിഷന്‍ ഗഞ്ച്, ബംഗാളില്‍ മുര്‍ഷിദാബാദ്, മാല്‍ദഹ ദക്ഷിണ്‍, ജാംഗല്‍പൂര്‍, ബഹാരംപൂര്‍, ആന്ധ്രയിലെ ഹൈദരാബാദ്, കേരളത്തില്‍ മലപ്പുറം, പൊന്നാനി, അസമിലെ ദുബ്രല്‍, കരീംഗഞ്ച്, ബാര്‍പെട്ട എന്നിവയാണ് ന്യൂനപക്ഷ മണ്ഡലം.

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനൊപ്പമാണ് ന്യൂനപക്ഷങ്ങള്‍. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയം മുസ്ലീം അനുകൂലവുമല്ല. ഇവിടെ പ്രാദേശിക കക്ഷികളുമായിട്ടാണ് കോണ്‍ഗ്രസിനുള്ള പോരാട്ടം. 2014ല്‍ ബിജെപി നാല് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. ഇവരെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തവണ മുസ്ലീം വോട്ടുകള്‍ വര്‍ധിപ്പിക്കു എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

രണ്ട് വെല്ലുവിളികള്‍

രണ്ട് വെല്ലുവിളികള്‍

കോണ്‍ഗ്രസിന് രണ്ട് വെല്ലുവിളികളാണ് മുന്നിലുള്ളത്. ഒന്ന് അസാദുദ്ദീന്‍ ഒവൈസിയാണ്. മറ്റൊന്ന് മമതാ ബാനര്‍ജിയാണ്. ഒവൈസി ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും സ്വാധീനമുള്ള പാര്‍ട്ടിയാണ്. ഹൈദരാബാദില്‍ രണ്ടാം സ്ഥാനത്ത് പോലും കോണ്‍ഗ്രസ് എത്തിയേക്കില്ല. അതേസമയം മഹാരാഷ്ട്രയില്‍ ഒവൈസിയെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കും. പക്ഷേ അപ്പോഴും പ്രകാശ് അംബേദ്ക്കര്‍ വെല്ലുവിളിയാണ്.

തൃണമൂലിന് നേട്ടം

തൃണമൂലിന് നേട്ടം

തൃണമൂല്‍ കോണ്‍ഗ്രസ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുവിനെയും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ മുസ്ലീമിനെയും വിജയിപ്പിച്ച ചുരുക്കം ചില പാര്‍ട്ടികളില്‍ ഒന്നാണ്. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസിന് മുസ്ലീം മേഖലകളില്‍ നേട്ടമുണ്ടാക്കുക അസാധ്യമാണ്. എന്നാല്‍ മലപ്പുറത്തെ രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നുണ്ട്.

കോണ്‍ഗ്രസിനുള്ള ഗുണം

കോണ്‍ഗ്രസിനുള്ള ഗുണം

കോണ്‍ഗ്രസിന് പല സംസ്ഥാനത്തും സഖ്യമുള്ളതിനാല്‍ മുസ്ലീം വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ തടസ്സമുണ്ടാക്കില്ല. രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ മുഖവും ഇവിടെ നിര്‍ണായകമാകും. അതേസമയം മുസ്ലീങ്ങള്‍ 50 ശതമാനം വരെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അഞ്ച് സ്ഥാനാര്‍ത്ഥികളുണ്ട്. 20 ശതമാനം മാത്രമുള്ള മണ്ഡലങ്ങളില്‍ 8 സ്ഥാനാര്‍ത്ഥികളുമുണ്ട്. ഇത്തരം പരീക്ഷണങ്ങളും കോണ്‍ഗ്രസിന് കൂടുതല്‍ മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയെ ഇളക്കിമറിച്ച് മഹാസഖ്യത്തിന്റെ ആദ്യ റാലി.....മുസ്ലീങ്ങളോട് മായാവതിക്കുള്ള അപേക്ഷ ഇങ്ങനെയുപിയെ ഇളക്കിമറിച്ച് മഹാസഖ്യത്തിന്റെ ആദ്യ റാലി.....മുസ്ലീങ്ങളോട് മായാവതിക്കുള്ള അപേക്ഷ ഇങ്ങനെ

English summary
15 muslim majority ls constituencies crucial for national parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X