കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിൽ തീവണ്ടി അപകടം; 15 പേർ മരിച്ചു, അമ്പതോളം പേർക്ക് പരിക്ക്!

Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശിൽ തീവണ്ടി അപകടം. പതിനഞ്ച് പേർ മരണപ്പെട്ടു. അമ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റെന്ന് റിപ്പോർട്ട്. രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. ബംഗ്ലാദേശിലെ ബ്രാഹ്മബരിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ‌

ശബരിമല: സന്നിധാനത്ത് പ്രതിഷേധം കടുക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; വനിത പോലീസിനെ നിയോഗിക്കില്ല!ശബരിമല: സന്നിധാനത്ത് പ്രതിഷേധം കടുക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; വനിത പോലീസിനെ നിയോഗിക്കില്ല!

സൈൽഹേട്ടിൽ നിന്ന് വരുന്ന ഉദയ എക്സ്പ്രസും ധാക്കയിൽ നിന്ന് ബൈണ്ടിലേക്ക് പോകുന്ന ടുർണ നിഷിതയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3.30നാണ് അപകടം നടന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറ‍ഞ്ഞു. ലോക്ക് പൈലറ്റ് സിഗ്നൽ ശ്രദ്ധിക്കാഞ്ഞതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Accident

അപകടത്തെ കുരിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. റെയിൽവെ മന്ത്രാലയ സെക്രട്ടറി മൊഫസൽ ഹൊസൈൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയൻ എക്സ്പ്രസിനായി അഖൗറ റെയിൽ‌വേ ജംഗ്ഷനിലെ ട്രാക്കുകൾ മാറ്റുന്നതിനിടയിലാണ് രണ്ട് ട്രെയിനുകളും കൂട്ടിയിടിച്ചതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ 12 പേർ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൂന്ന് പേർ വ്യത്യസ്ഥ ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് മരണപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഷയാമൽ കാന്തി ദാസ് വ്യക്തമാക്കി. തീവണ്ടിയുടെ കോച്ചിനകത്ത് ആളുകൽ കുടുങ്ങി കിടപ്പുണ്ട് അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

English summary
15 people were killed and over 50 others injured in Bangladesh train accient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X