കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയ

പുതിയ 2000,500 രൂപ നോട്ടുകളിലെ 30 അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണവും കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് കണ്ടെത്തല്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുറത്തിറക്കിയ നോട്ടുകളുടെ അതീവ സുരക്ഷാ സവിശേഷതകളില്‍ പലതും കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് പുതിയ 2000,500 രൂപ നോട്ടുകളിലെ 30 അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണവും കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയത്. മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത കള്ളനോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കേസിന്‍റെ വിശദാംശങ്ങള്‍ ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞ സിബിഐയോ എന്‍ഐഎയോ കേസ് ഏറ്റെടുത്ത് അന്വേഷിക്കുമെന്നാണ് സൂചന.

ബെംഗളൂരു: ദീപാവലി ആഘോഷം അപകടത്തിന് വഴി മാറി, ഒറ്റദിനം നഗരത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍ ബെംഗളൂരു: ദീപാവലി ആഘോഷം അപകടത്തിന് വഴി മാറി, ഒറ്റദിനം നഗരത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകള്‍ പരിശോധിച്ച് നാസിക്കിലെ നോട്ട് അച്ചടി കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നോട്ടുകളുടെ സവിശേഷതകള്‍ പകര്‍ത്താന്‍ കള്ളനോട്ട് മാഫിയയ്ക്ക് കഴിഞ്ഞതോടെയാണ് കേസ് എന്‍ഐഎയോ സിബിഐയോ ഏറ്റെടുക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. നോട്ട് നിരോധനത്തോടെ പുറത്തിറക്കിയ നോട്ടുകളിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുള്ളത്.

 കേസ് സിബിഐയ്ക്ക്

കേസ് സിബിഐയ്ക്ക്


ഇന്ത്യ അതീവ സുരക്ഷയോടെ പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ അതേപടി പകര്‍ത്തിക്കൊണ്ട് ബംഗ്ലാദേശിലെ ഇസ്ലാമാപൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് മാഫിയയാണ് നോട്ടുകള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിട്ടുള്ളത്. ഇതോടെയാണ് കേസ് സിബിഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ ഏറ്റെടുക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

 എല്ലാം അതേ പടി

എല്ലാം അതേ പടി

നോട്ട് അച്ചടിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള മഷി പേപ്പര്‍ എന്നിവയ്ക്ക് പുറമേ വാട്ടര്‍ കളര്‍ മാര്‍ക്കുകളും യഥാര്‍ത്ഥ നോട്ടുകളിലേതിന് സമാനമായിരുന്നു. 30 സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണവും അതേ പടി പകര്‍ത്താന്‍ മാഫിയയ്ക്ക് കഴിഞ്ഞതോടെ കള്ളനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് ഇല്ലാതാവുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെയാണ് നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 2000,500 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ പുറത്തിറക്കിയ നോട്ടുകളിലെ 15 സുരക്ഷാ സവിശേഷതകള്‍ അതുപോലെ കള്ളനോട്ടില്‍ ഉള്‍പ്പെടുത്താന്‍ കള്ളനോട്ട് മാഫിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ഇന്ത്യയ്ക്കും ഭീഷണിയാണ്.

വന്‍ കള്ളനോട്ട് വേട്ട

വന്‍ കള്ളനോട്ട് വേട്ട

മുംബൈയില്‍ നിന്ന് ഇതിനകം തന്നെ ആറ് പേരെയാണ് കള്ളനോട്ടുകളുമായി പിടികൂടിയത്. ഇവരില്‍ നിന്ന് 24 ലക്ഷത്തിന്‍റെ കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു.

English summary
The National Investigation Agency (NIA) and Central Bureau of Investigation (CBI) have sought details of the Fake Indian Currency Notes (FICN) case being probed by the Directorate of Revenue Intelligence (DRI) in Mumbai. The case might soon be taken over and investigated by any one of these agencies following a report provided by the Nashik mint about the quality of the seized notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X