മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; വാഹനങ്ങളില്‍ കവര്‍ച്ച
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളില്‍ മാവോവാദി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ശക്തമായ ഏറ്റുമുട്ടല്‍ ഏറെ നേരം തുടര്‍ന്നു. കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള നീക്കം ആരംഭിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലാണെന്നാണ് വിവരം. ഇത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശത്തേക്ക് മതിയായ സുരക്ഷയില്ലാത്ത വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയ സാഹചര്യം അക്രമികള്‍ മുതലെടുക്കുകയായിരുന്നു.

മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് കൂടെ സൈനികരുടെ വാഹനം കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഗഡ്ചിറോളിയില്‍ പോളിങ് ബൂത്തിനടുത്ത് ആഴ്ചകള്‍ക്ക് മുമ്പ് സ്ഫോടനമുണ്ടായിരുന്നു. ഗഡ്ചിറോളിയില്‍ ബുധനാഴ്ച രാവിലെയും മാവോവാദികള്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
കുര്ഖേന്തയില് റോഡ് നിര്‍മാണത്തിലേര്‍പ്പെട്ട 25 വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്നു. റോഡിന്റെ വശങ്ങൡ നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. ഇതിലെ ഡീസലും മണ്ണെണ്ണയും കവര്‍ന്ന ശേഷമാണ് വാഹനങ്ങള്‍ കേടുവരുത്തിയതെന്ന് പോലീസ് ഓഫീസര്‍ ശൈലേഷ് ബാല്‍ക്കവാഡെ പറഞ്ഞു.
മഹാരാഷ്ട്ര പിറവി ദിനം സംസ്ഥാനത്ത് ആഘോഷിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നുണ്ടായ ഏറ്റുമുട്ടല്‍ 40 മാവോവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടന്നതെന്നാണ് വിലയിരുത്തല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications