കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; വാഹനങ്ങളില്‍ കവര്‍ച്ച

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളില്‍ മാവോവാദി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ശക്തമായ ഏറ്റുമുട്ടല്‍ ഏറെ നേരം തുടര്‍ന്നു. കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള നീക്കം ആരംഭിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലാണെന്നാണ് വിവരം. ഇത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശത്തേക്ക് മതിയായ സുരക്ഷയില്ലാത്ത വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയ സാഹചര്യം അക്രമികള്‍ മുതലെടുക്കുകയായിരുന്നു.

aa

മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് കൂടെ സൈനികരുടെ വാഹനം കടന്നുപോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഗഡ്ചിറോളിയില്‍ പോളിങ് ബൂത്തിനടുത്ത് ആഴ്ചകള്‍ക്ക് മുമ്പ് സ്‌ഫോടനമുണ്ടായിരുന്നു. ഗഡ്ചിറോളിയില്‍ ബുധനാഴ്ച രാവിലെയും മാവോവാദികള്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...

കുര്‍ഖേന്തയില്‍ റോഡ് നിര്‍മാണത്തിലേര്‍പ്പെട്ട 25 വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്നു. റോഡിന്റെ വശങ്ങൡ നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. ഇതിലെ ഡീസലും മണ്ണെണ്ണയും കവര്‍ന്ന ശേഷമാണ് വാഹനങ്ങള്‍ കേടുവരുത്തിയതെന്ന് പോലീസ് ഓഫീസര്‍ ശൈലേഷ് ബാല്‍ക്കവാഡെ പറഞ്ഞു.

മഹാരാഷ്ട്ര പിറവി ദിനം സംസ്ഥാനത്ത് ആഘോഷിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നുണ്ടായ ഏറ്റുമുട്ടല്‍ 40 മാവോവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടന്നതെന്നാണ് വിലയിരുത്തല്‍.

English summary
15 security personnel killed in IED blast by Maoists in Gadchiroli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X