കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ 15 സ്ഥലങ്ങളില്‍ സെല്‍ഫിയെടുക്കാന്‍ പാടില്ല!

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: കുട്ടികളും യുവാക്കളും മാത്രമല്ല ലോകനേതാക്കള്‍ വരെ സെല്‍ഫിയെടുത്തു രസിച്ചു കളിക്കുന്ന കാലമാണല്ലോ ഇത്. സെല്‍ഫി തരംഗം അതിരുവിടുമ്പോള്‍ പല ആപത്തുകളും ഇതിനു പിന്നാലെ ഉണ്ടാകുന്നുണ്ട്. അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയും നടപടിയും കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇനി സെല്‍ഫി പ്രേമികള്‍ ഒന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ചില സ്ഥലങ്ങളില്‍ നിന്നും ഇനി സെല്‍ഫിയെടുത്താല്‍ പണി കിട്ടുമെന്നുറപ്പാണ്. മുംബൈയിലെ പതിനഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. അപകടകരമായ 15 സ്ഥലങ്ങളില്‍ 'നോ സെല്‍ഫി സോണ്‍' എന്നാണ് എഴുതിവെച്ചിരിക്കുന്നത്. നിയമം ലംഘിച്ച് സെല്‍ഫിയെടുക്കുന്നത് പിടിക്കപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയത്. ഏതൊക്കെ സ്ഥലങ്ങളാണ് നോ സെല്‍ഫി സോണായി പ്രഖ്യാപിച്ചതെന്ന് നോക്കാം...

ബാന്ദ്ര ഫോര്‍ട്ട്

ബാന്ദ്ര ഫോര്‍ട്ട്

മുംബൈയിലെ ബാന്ദ്ര കോട്ടയുടെ മതില്‍ കെട്ടില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ കടലിലേക്ക് കാല്‍തെറ്റി വീണത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടങ്ങളില്‍ സെല്‍ഫി എടുക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തുവന്നത്.

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ്

മുംബൈയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് മറൈന്‍ ഡ്രൈവ്. ഇവിടങ്ങളില്‍ നിന്നും ഇനി സെല്‍ഫി എടുക്കാന്‍ സാധിക്കില്ല.

ഗിര്‍ഗോം ചൗപാത്തി ബീച്ച്

ഗിര്‍ഗോം ചൗപാത്തി ബീച്ച്

നോ സെല്‍ഫി സോണായി പ്രഖ്യാപിച്ച മറ്റൊരു സ്ഥലമാണ് മുംബൈയിലെ ഗിര്‍ഗോം ചൗപാത്തി ബീച്ച്.

ബാന്ദ്ര ബസ്സ്റ്റാന്റ്

ബാന്ദ്ര ബസ്സ്റ്റാന്റ്

മുംബൈയിലെ പേരുകേട്ട ബസ് സ്റ്റേഷനില്‍ ഒന്നാണ് ബാന്ദ്ര ബസ് സ്റ്റേഷന്‍. ഇവിടെ നിന്നും ഇനി മുതല്‍ സെല്‍ഫി എടുക്കാന്‍ പാടുള്ളതല്ല.

സയണ്‍ ഫോര്‍ട്ട്

സയണ്‍ ഫോര്‍ട്ട്

വിനോദ സഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായാണ് ഇവിടങ്ങളില്‍ ഇത്തരം ഒരു നടപടിക്ക് അധികൃതര്‍ ഒരുങ്ങിയത്. മുംബൈയിലെ സയണ്‍ ഫോര്‍ട്ട്, വോര്‍ലി ഫോര്‍ട്ട് എന്നിവിടങ്ങളിലും സെല്‍ഫിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെല്‍ഫി അപകടം

സെല്‍ഫി അപകടം

കഴിഞ്ഞ ആഴ്ചയാണ് ബാന്ദ്ര കോട്ടയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍ തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്നാണ് സെല്‍ഫി നിയന്ത്രണം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
15 sites in Mumbai declared 'no selfie zones', including Marine Drive, Chowpatty and Worli Fort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X