കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലേഷ് തിവാരിയുടെ ശരീരത്തില്‍ 15 കുത്തേറ്റ പാടുകള്‍: വെടിയുണ്ടയേറ്റത് തലയ്ക്ക് പിറകില്‍!!

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശിലെ കമലേഷ് തിവാരി കൊലപാതക കേസിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കമലേഷ് തിവാരിയുടെ ശരീരത്തില്‍ 15 തവണ കുത്തേറ്റിട്ടുണ്ടെന്നും ഒരു വെടിയുണ്ടയേറ്റ പാടുണ്ടെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്ടോബര്‍ 18നാണ് ലഖ്നൊവിലെ വീടിനടുത്തുള്ള ഓഫീസില്‍ വെച്ച് ഹിന്ദുസമാജ് പാര്‍ട്ടി നേതാവ് കൊലചെയ്യപ്പെടുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനെന്ന തരത്തില്‍ എത്തിയവരാണ് തിവാരിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

 ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യ പ്രതികൾ പിടിയിൽ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യ പ്രതികൾ പിടിയിൽ

 ശരീരത്തില്‍ 15 മുറിവുകള്‍

ശരീരത്തില്‍ 15 മുറിവുകള്‍


തിവാരിയുടെ ശരീരത്തിലേറ്റ 15 മുറിവുകളും മുകള്‍ഭാഗത്ത് പത്ത് സെന്റീമീറ്റര്‍ അകലത്തിലാണുള്ളത്. കഴുത്തിന് സമീപത്ത് ആഴമുള്ള രണ്ട് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണത്തില്‍ തിവാരി മരിച്ചെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമാണ് അക്രമികള്‍ വെടിയുതിര്‍ത്തിട്ടുള്ളത്. മുഖത്താണ് വെടിയേറ്റിട്ടുള്ളത്. തലയോട്ടിക്ക് പുറകില്‍ നിന്ന് പോയിന്റ് 32 ബുള്ളറ്റാണ് ലഭിച്ചിട്ടുള്ളത്.

 ആറ് പേര്‍ അറസ്റ്റില്‍

ആറ് പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം കേസിലെ രണ്ട് പ്രധാന കുറ്റവാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷംലാജിയില്‍ നിന്നായിരുന്നു അറസ്റ്റ്. അഷ്ഫാഖുസൈന്‍ (34), മൊയ്നുദ്ദീന്‍ എന്ന മൊയിന്‍ ഖുര്‍ഷിദ് പത്താന്‍ (27) എന്നിവരാണ് ഇതോടെ അറസ്റ്റിലായത്. ഇവരില്‍ ഷേഖ് മെഡ‍ിക്കല്‍ റപ്രസെന്റീവും രണ്ടാമന്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഡെലിവറി ബോയിയുമാണെന്നാണ് എടിഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് സൂറത്തിലെത്തിയ ഇവര്‍ നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്.

 പണം തിരിച്ചടിച്ചു

പണം തിരിച്ചടിച്ചു

നേപ്പാളിലേക്കോ ഗുജറാത്തിലേക്കോ രക്ഷപ്പെടാന്‍ കയ്യിലുള്ള പണം തികയാതെ വന്നതോടെ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ സ്വകാര്യ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് തിരികെയെത്താനായിരുന്നു നീക്കം. ഇവരെക്കുറിച്ച് വിവരം ലഭിച്ച എടിഎസ് ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ യുപി പോലീസിന് കൈമാറിയിട്ടുണ്ട്. ആറ് പേരാണ് കമലേഷ് തിവാരി കൊലപാതക കേസില്‍ ഇതിനകം അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ ഗുജറാത്തിലെ സൂറത്തില്‍ വെച്ചും ബാക്കി മുന്ന് പേര്‍ നാഗ്പൂരില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമായിട്ടാണ് അറസ്റ്റിലായിട്ടുള്ളത്.

 വിവാദ പ്രസ്താവനയും ജാമ്യവും

വിവാദ പ്രസ്താവനയും ജാമ്യവും


മുന്‍ ഹിന്ദുമഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന തിവാരി നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സംഘടന വിട്ട് പുറത്തുവന്നത്. തുടര്‍ന്നാണ് ഹിന്ദുസമാജ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഹിന്ദു മഹാസഭാ പ്രവര്‍ത്തകനായിരിക്കെ തിവാരി പ്രചാവകനെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതോടെ ദേശീയ സുരക്ഷാ നിയമത്തിന് കീഴില്‍ തിവാരിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമുദായിക സംഘര്‍ഷത്തിന് കോപ്പുകൂട്ടിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. പിന്നീട് അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

English summary
15 stabs injury found from Kamalesh Tiwari's body- Post mortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X