അത് മാവോയിസ്റ്റുകളല്ല, ഗ്രാമീണരായിരുന്നു; കൊന്നുകളഞ്ഞില്ലേ നിങ്ങള്‍... കോണ്‍ഗ്രസ് നേതാവിന്റെ വിലാപം
ധംതരി: ഛത്തീസ്ഗഡിലെ വനമേഖലയില്‍ സൈന്യം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. 15 പേരെയാണ് കൊലപ്പെടുത്തിയത്. സൈന്യത്തിന്റെ ധീരമായ നടപടിയായിട്ടാണ് ഇത് വിലയിരുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം മറ്റൊന്നാണ്. കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളല്ല. സാധാരണക്കാരായ ഗ്രാമീണരായിരുന്നുവത്രെ. മാവോയിസ്റ്റുകളുടെ മറവില്‍ സുരക്ഷാ വിഭാഗം കൊന്നുതള്ളിയത് ഗ്രാമീണരെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയായ കവാസി ലഖ്മ പറയുന്ന കാര്യങ്ങളില്‍ ആരിലും ആശ്ചര്യമുണര്‍ത്തുന്നതാണ്...

15 നിരപരാധികള്‍
15 നിരപരാധികളായ ഗ്രാമീണരെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ലഖ്മ പറയുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ സൈന്യം കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബസ്തറില്‍ കൊല്ലപ്പെട്ടവര്‍ ഗ്രാമീണരായിരുന്നുവത്രെ.

എല്ലാ കാര്യങ്ങളും ശരിയല്ല
സര്‍ക്കാര്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും കൊല്ലപ്പെട്ടത് ചിലപ്പോള്‍ മാവോയിസ്റ്റുകളാകാം. എന്നാല്‍ ബസ്തറില്‍ സൈന്യം കൊന്നത് ഗ്രാമീണരെയാണ്. ബിജെപി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് എതിരാണെന്നും ലഖ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കോണ്‍ഗ്രസ് അന്വേഷിക്കും
15 പേരെ കൊലപ്പെടുത്തിയ സ്ഥലം കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രത്യേക അന്വേഷണം ആരംഭിക്കുകയാണെന്നും ലഖ്മ വ്യക്തമാക്കി. എന്നാല്‍ ലഖ്മയുടെ വാദം തള്ളി സംസ്ഥാന ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ പതിവ് തന്ത്രം
സൈന്യത്തിന്റെ നടപടികളില്‍ സംശയം പ്രകടിപ്പിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പതിവാണെന്ന് സഞ്ജയ് ശ്രീവാസ്തവ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനയിലൂടെ സൈന്യത്തെയും രക്തസാക്ഷികളായ സൈനികരെയും അപഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംശയം പ്രകടിപ്പിച്ച് എഎപി
അതേസമയം, ബസ്തറില്‍ നടന്ന കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് നേരത്തെ മറ്റു ചില പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എഎപി ആവശ്യപ്പെട്ടു. ഓഗസ്റ്റ് ആറിനാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 15 പേരെ സൈന്യം വെടിവച്ച് കൊന്നത്.

കൊന്നത് കര്‍ഷകരെ
പോലീസുകാര്‍ കൊലപ്പെടുത്തിയത് നിരപരാധികളായ കര്‍ഷകരെയാണ്. ഭീകരവാദികളുടെ മറവില്‍ നടന്ന ഈ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എഎപി സംസ്ഥാന സെക്രട്ടറി ഉദ്ദം ജയ്സ്വാള്‍ ആവശ്യപ്പെട്ടു.

വനിതാ മാവോയിസ്റ്റ് അറസ്റ്റില്‍
15 പേരെ കൊലപ്പെടുത്തിയ സുരക്ഷാ വിഭാഗം നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളുടെ ഏരിയാ കമ്മിറ്റി അംഗവും വനിതാ മാവോയിസ്റ്റും അറസ്റ്റിലായവരില്‍പ്പെടും. ഏരിയാ കമ്മിറ്റി അംഗത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications