കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് മാവോയിസ്റ്റുകളല്ല, ഗ്രാമീണരായിരുന്നു; കൊന്നുകളഞ്ഞില്ലേ നിങ്ങള്‍... കോണ്‍ഗ്രസ് നേതാവിന്റെ വിലാപം

  • By Ashif
Google Oneindia Malayalam News

ധംതരി: ഛത്തീസ്ഗഡിലെ വനമേഖലയില്‍ സൈന്യം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. 15 പേരെയാണ് കൊലപ്പെടുത്തിയത്. സൈന്യത്തിന്റെ ധീരമായ നടപടിയായിട്ടാണ് ഇത് വിലയിരുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം മറ്റൊന്നാണ്. കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളല്ല. സാധാരണക്കാരായ ഗ്രാമീണരായിരുന്നുവത്രെ. മാവോയിസ്റ്റുകളുടെ മറവില്‍ സുരക്ഷാ വിഭാഗം കൊന്നുതള്ളിയത് ഗ്രാമീണരെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയായ കവാസി ലഖ്മ പറയുന്ന കാര്യങ്ങളില്‍ ആരിലും ആശ്ചര്യമുണര്‍ത്തുന്നതാണ്...

കന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമംകന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമം

15 നിരപരാധികള്‍

15 നിരപരാധികള്‍

15 നിരപരാധികളായ ഗ്രാമീണരെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ലഖ്മ പറയുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ സൈന്യം കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബസ്തറില്‍ കൊല്ലപ്പെട്ടവര്‍ ഗ്രാമീണരായിരുന്നുവത്രെ.

എല്ലാ കാര്യങ്ങളും ശരിയല്ല

എല്ലാ കാര്യങ്ങളും ശരിയല്ല

സര്‍ക്കാര്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും കൊല്ലപ്പെട്ടത് ചിലപ്പോള്‍ മാവോയിസ്റ്റുകളാകാം. എന്നാല്‍ ബസ്തറില്‍ സൈന്യം കൊന്നത് ഗ്രാമീണരെയാണ്. ബിജെപി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് എതിരാണെന്നും ലഖ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കോണ്‍ഗ്രസ് അന്വേഷിക്കും

കോണ്‍ഗ്രസ് അന്വേഷിക്കും

15 പേരെ കൊലപ്പെടുത്തിയ സ്ഥലം കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രത്യേക അന്വേഷണം ആരംഭിക്കുകയാണെന്നും ലഖ്മ വ്യക്തമാക്കി. എന്നാല്‍ ലഖ്മയുടെ വാദം തള്ളി സംസ്ഥാന ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ പതിവ് തന്ത്രം

കോണ്‍ഗ്രസിന്റെ പതിവ് തന്ത്രം

സൈന്യത്തിന്റെ നടപടികളില്‍ സംശയം പ്രകടിപ്പിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പതിവാണെന്ന് സഞ്ജയ് ശ്രീവാസ്തവ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനയിലൂടെ സൈന്യത്തെയും രക്തസാക്ഷികളായ സൈനികരെയും അപഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംശയം പ്രകടിപ്പിച്ച് എഎപി

സംശയം പ്രകടിപ്പിച്ച് എഎപി

അതേസമയം, ബസ്തറില്‍ നടന്ന കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് നേരത്തെ മറ്റു ചില പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എഎപി ആവശ്യപ്പെട്ടു. ഓഗസ്റ്റ് ആറിനാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 15 പേരെ സൈന്യം വെടിവച്ച് കൊന്നത്.

കൊന്നത് കര്‍ഷകരെ

കൊന്നത് കര്‍ഷകരെ

പോലീസുകാര്‍ കൊലപ്പെടുത്തിയത് നിരപരാധികളായ കര്‍ഷകരെയാണ്. ഭീകരവാദികളുടെ മറവില്‍ നടന്ന ഈ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എഎപി സംസ്ഥാന സെക്രട്ടറി ഉദ്ദം ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു.

വനിതാ മാവോയിസ്റ്റ് അറസ്റ്റില്‍

വനിതാ മാവോയിസ്റ്റ് അറസ്റ്റില്‍

15 പേരെ കൊലപ്പെടുത്തിയ സുരക്ഷാ വിഭാഗം നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളുടെ ഏരിയാ കമ്മിറ്റി അംഗവും വനിതാ മാവോയിസ്റ്റും അറസ്റ്റിലായവരില്‍പ്പെടും. ഏരിയാ കമ്മിറ്റി അംഗത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

English summary
15 Villagers Killed In Bastar, Not Maoists: Congress Lawmaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X