അധ്യാപകന്‍ തുണിയഴിപ്പിച്ചു 15കാരന്‍ആത്മഹത്യ ചെയ്തു

ക്ളാസില്‍ ഇത്തരത്തില്‍ അപമാനിയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് വിഷമത്തിലായ ആണ്‍കുട്ടി ഹോഷംഗബാദിലുള്ള വീട്ടിലെത്തിയ ശേഷം തൂങ്ങി മരിയ്ക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ആണ്‍കുട്ടിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷമാണ് കുട്ടി മരിയ്ക്കുന്നത്.
സിയോണി മാല്‍വയിലെ ഒരു ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രോഹിത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയോട് പരസ്യമായി വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ അധ്യാപകനായ പ്രമോദ് പ്രജാപതി പറഞ്ഞിരുന്നു. ഭോപ്പാലില്‍ ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ക്ളാസില്‍ തുണിയഴിയ്‌ക്കേണ്ടി വന്നതിനെത്തുടര്‍ന്ന് 13 കാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications