കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു: അയല്‍വാസിയും പീഡിപ്പിച്ചു!
ലഖ്നൊ: ക്യാന്‍സര്‍ ബാധിതയായ 15 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൊവിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് തെരുവില്‍ ഉപേക്ഷിച്ചത്. സഹായ അഭ്യര്‍ത്ഥനയുമായി അയല്‍ വാസിയെ സമീപിച്ചുവെങ്കിലും ഇയാളും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകിട്ട് കടയില്‍ പോയപ്പോഴായിരുന്നു സംഭവം.
ലഖ്നൊവിലെ സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടി ബ്ലഡ് ക്യാന്‍സറിന് ചികിത്സ തേടി വരികയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുറ്റവാളികളായ രണ്ടുപേരില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമന് ഒളിവില്‍ പോയതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ബൈക്കിലെത്തിയ അയല്‍വാസിയും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അര്‍ദ്ധരാത്രിയില്‍ റോഡില്‍ക്കൂടെ പെണ്‍കുട്ടി നടക്കുന്നുവെന്ന വിവരം പ്രദേശവാസികളാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് ലഖ്നൊവിലെ ബിജ്നോര്‍ പോലീസ് ഔട്ട് പോസ്റ്റില്‍ വിവരമറിയിച്ചത്. ബൈക്കിലെത്തിയ ആളാണ് അറസ്റ്റിലായത്. വീട്ടിലെത്തിക്കാമെന്ന ഉറപ്പുനല്‍കിയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവമെന്ന് പെണ്‍കുട്ടിയും പറയുന്നു. ആറ് മണിക്കൂറോളം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഹരിയാനയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications