കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു: അയല്‍വാസിയും പീ‍ഡിപ്പിച്ചു!

Google Oneindia Malayalam News

ലഖ്നൊ: ക്യാന്‍സര്‍ ബാധിതയായ 15 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൊവിലാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് തെരുവില്‍ ഉപേക്ഷിച്ചത്. സഹായ അഭ്യര്‍ത്ഥനയുമായി അയല്‍ വാസിയെ സമീപിച്ചുവെങ്കിലും ഇയാളും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകിട്ട് കടയില്‍ പോയപ്പോഴായിരുന്നു സംഭവം.

<strong>എന്താണ് ബിറ്റ് കോയിന്‍? ഡിജിറ്റല്‍ ലോകത്ത് ബിറ്റ് കോയിനുകള്‍ പറയുന്നത്, നിങ്ങളറിയേണ്ട കാര്യങ്ങള്‍</strong>എന്താണ് ബിറ്റ് കോയിന്‍? ഡിജിറ്റല്‍ ലോകത്ത് ബിറ്റ് കോയിനുകള്‍ പറയുന്നത്, നിങ്ങളറിയേണ്ട കാര്യങ്ങള്‍

<strong>ജനനം പൂയം നക്ഷത്രത്തിലെങ്കില്‍ തൊഴില്‍ രംഗത്ത് പ്രശ്നം ഉറപ്പ്: 2018ല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇക്കാര്യങ്ങള്‍, പ്രശ്നപരിഹാരത്തിന്!! </strong>ജനനം പൂയം നക്ഷത്രത്തിലെങ്കില്‍ തൊഴില്‍ രംഗത്ത് പ്രശ്നം ഉറപ്പ്: 2018ല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇക്കാര്യങ്ങള്‍, പ്രശ്നപരിഹാരത്തിന്!!

ലഖ്നൊവിലെ സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടി ബ്ലഡ് ക്യാന്‍സറിന് ചികിത്സ തേടി വരികയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുറ്റവാളികളായ രണ്ടുപേരില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമന്‍ ഒളിവില്‍ പോയതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ബൈക്കിലെത്തിയ അയല്‍വാസിയും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

<strong>നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!</strong>നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!

xrape

അര്‍ദ്ധരാത്രിയില്‍ റോഡില്‍ക്കൂടെ പെണ്‍കുട്ടി നടക്കുന്നുവെന്ന വിവരം പ്രദേശവാസികളാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് ലഖ്നൊവിലെ ബിജ്നോര്‍ പോലീസ് ഔട്ട് പോസ്റ്റില്‍ വിവരമറിയിച്ചത്. ബൈക്കിലെത്തിയ ആളാണ് അറസ്റ്റിലായത്. വീട്ടിലെത്തിക്കാമെന്ന ഉറപ്പുനല്‍കിയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവമെന്ന് പെണ്‍കുട്ടിയും പറയുന്നു. ആറ് മണിക്കൂറോളം പീ‍ഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഹരിയാനയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

English summary
A 15-year-old-girl suffering from blood cancer was allegedly raped by three men at two secluded places in a village on the outskirts of Lucknow on Saturday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X