15കാരിയ്ക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം: 'ഹത്രാസ്' ആവർത്തിച്ച് ഗുജറാത്ത്
അഹമ്മദാബാദ്: ഉത്തർപ്രദേശിലെ ഹത്രാസിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെ ഗുജറാത്തിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്ത്രീകൾക്കെതിരെയുള്ള രണ്ട് കുറ്റകൃത്യങ്ങൾ കൂടിയാണ് പുറത്തുവരുന്നത്. മസീഹാനഗറിലാണ് ഒരു സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായത്. ഇത് സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഇപ്പോൾ ഗുജറാത്തിലെ ജംന്മാനഗറിൽ 15കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മയക്കുമരുന്ന് നൽകിയ ശേഷം നാല് പേർ ചേർന്നാണ് 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷിച്ച് വരികയാണ്. ഈ ആഴ്ച ആദ്യം തന്നെ ഈ സംഭവം ലോക്കൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജംനാനഗറിലെ കൊടിയാർ കോളനിയിൽ സെപ്തംബർ 28നാണ് ഈ സംഭവം നടക്കുന്നതെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് എപി ജഡേജയെ ഉദ്ധരിച്ച ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഉറക്കഗുളിക നൽകിയ ശേഷം 15കാരിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് ഡിഎസ്പി പറയുന്നത്.

സംഭവത്തിൽ ദർശൻ ഭാട്ടി, മിലൻ ഭാട്ടിയ, ദേവ്കരൺ ഗഡ് വി, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ പ്രതിയായ മൊഹിത് ഭാട്ടിയയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണുള്ളത്. പ്രതികളിൽ ഒരാളെ പരിചയമുണ്ടെന്നും ഇയാളെ കാണാനെത്തിയപ്പോൾ മയക്കുമരുന്ന് ലഹരിയിലായിരുന്ന നാലുപേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി വകുപ്പ് പ്രകാരവും പോക്സോ ആക്ട് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications