ഒളിച്ചോടിയതിന്റെ പിറ്റേന്ന് കാമുകന്‍ ഉപേക്ഷിച്ചു... 15കാരി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി!
ബെംഗളൂരു: കാമുകനുമൊത്ത് ജീവിക്കാന്‍ വേണ്ടി വീടുവിട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. കാമുകന്റെ കൂടെ ഒളിച്ചോടിയതിന്റെ പിറ്റേ ദിവസമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കെ ആര്‍ പുരത്തിനും വൈറ്റ് ഫീല്‍ഡിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കൊളാര്‍ ജില്ലയിലെ ബംഗാര്‍പേട്ടിന് സമീപത്തെ ഹുനസനഹള്ളി സ്വദേശിയാണ് പെണ്‍കുട്ടി. ബംഗാര്‍പേട്ടിലുള്ള ഒരു ടൂ വീലര്‍ സര്‍വ്വീസ് സ്റ്റേഷനിലാണ് അച്ഛന് ജോലി. അമ്മ ബസ് സ്റ്റാന്‍ഡില്‍ ചായയും കാപ്പിയും വില്‍ക്കുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് അരുണ്‍ എന്ന ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

നിര്‍മാണത്തൊഴിലാളിയായ അരുണുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ലത്രെ. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി അരുണിനൊപ്പം ബെംഗളൂരുവിലേക്ക് ഒളിച്ചോടി വന്നത്. പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ബംഗാര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ബെംഗളൂരുവില്‍ വെച്ച് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അരുണിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കും. തിങ്കളാഴ്ചയാണ് അരുണ്‍ പെണ്‍കുട്ടിക്കൊപ്പം ബെംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പോലീസ് അരുണിനെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications