കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം; മുറിയില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

റോഡപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ കാണുന്നതിന് ദില്ലിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.

  • By Akshay
Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് വണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം. ബീഹാറിലെ മുസാഫിര്‍ സ്വദേശിനിയായ 15 കാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കി കിടത്തിയതിന് ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

റോഡപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ കാണുന്നതിന് ദില്ലിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഒരു ബന്ധുവിന്റെ സഹായത്തോടെ മുറി വാടകയ്ക്ക് എടുത്ത് പെണ്‍കുട്ടി താമസം ആരംഭിച്ചു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച കടന്ന രണ്ട്‌പേര്‍ മയക്കുമരുന്ന പുരട്ടിയ തുണി ബലമായി മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.

 രണ്ടാം നിലയില്‍

രണ്ടാം നിലയില്‍

പാതി ബോധം മാത്രം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ വീടിന്റെ രണ്ടാം നിലയില്‍ എത്തിച്ച ശേഷമാണ് ബലാത്സംഗം ചെയ്തത്.

 വീട്ടുടമസ്ഥന്‍

വീട്ടുടമസ്ഥന്‍

ബവലാത്സംഗത്തിനിടയില്‍ മൂന്നാമനും സംഘത്തില്‍ എത്തുകയായിരുന്നു. ഇയാള്‍ വീടിന്റെ ഉടമയാണ്.

 പോലീസ് അറിയിച്ചു

പോലീസ് അറിയിച്ചു

മുറിയെടുത്തു നല്‍കിയെ ബന്ധു അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

 പോലീസ്

പോലീസ്

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ കണ്ടത്.

English summary
It was the 15-year-old's first visit to the capital and she experienced the worst the city had to offer. The teenager was drugged and raped by three men for over five hours on Thursday night in New Ashok Nagar in east Delhi. On Friday, she recalled the faces of two of the accused and helped the cops prepare their sketches, leading to the arrest of the trio later in the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X