കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍റെ സഹായത്തോടെ 15കാരി പൂര്‍വ്വകാമുകനെ കൊലപ്പെടുത്തി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പുതിയ കാമുകന്‍റെയും സുഹൃത്തുക്കളുടേയും സഹായത്തോടെ 15കാരി പൂര്‍വ്വ കാമുകനെ കൊലപ്പെടുത്തി. കമാല്‍ (16) എന്ന കുട്ടിയെയാണ് 15കാരിയും കാമുകനായ 17കാരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 17കാരന്റെ സുഹൃത്തുക്കളായ നാല് യുവാക്കളും കൊലപാതകത്തില്‍ പങ്ക് ചേര്‍ന്നു. ഇവരെല്ലാം 20 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. എല്ലാവരും പൊലീസ് പിടിയിലായി.

വടക്കന്‍ ദില്ലിയിലെ ബുരാരിയിലാണ് സംഭവം നടക്കുന്നത്. കമാലും പെണ്‍കുട്ടിയുെ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ 17കാരനുമായി പെണ്‍കുട്ടി അടുത്തു. ഇതറിഞ്ഞ കമാല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കാമുകനെ മര്‍ദ്ദിയ്ക്കുകയും ചെയ്തു.

Blood Knife

തുടര്‍ന്ന് പൂര്‍വ്വകാമുകനെ വകവരുത്താന്‍ പെണ്‍കുട്ടി തീരുമാനിയ്ക്കുകയായിരുന്നു. ഹോളി ആഘോത്തിനെന്ന പേരില്‍ കമാലിനെ വിളിച്ചു വരുത്തി. പറഞ്ഞ സ്ഥലത്തെത്തിയ കമാലിനെ 17കാരനും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ആറ് പേരും രക്ഷപ്പെട്ടു. അച്ഛനും അമ്മയും മുന്‍പേ മരണപ്പെട്ട പെണ്‍കുട്ടി മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് താമസം.

English summary
Delhi: 15-year-old girl gets minor ex-boyfriend killed after inviting him to play Holi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X