തെരുവുനായയെ കണ്ട് പേടിച്ചൊളിച്ച പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു
ദില്ലി: തെരുവുനായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടി ചെന്നുപ്പെട്ടത് ചെകുത്താന്റെ വലയില്‍. പതിനഞ്ചുകാരിയാണ് യുവാവിന്റെ ക്രൂര പീഡനത്തിനിരയായത്. തെരുവുനായയെ ഭയന്ന് പെണ്‍കുട്ടി തൊട്ടടുത്തുള്ള ക്ഷേത്രത്തിനു പിന്നില്‍ ഒളിക്കുകയായിരുന്നു. ഭയന്നു വിറച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപ്പോയി പീഡിപ്പിക്കുകയായിരുന്നു.
കടയില്‍ നിന്ന് സാധനം വാങ്ങി വരുന്ന വഴിയാണ് പെണ്‍കുട്ടി അക്രമത്തിനിരയായത്. പ്രതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ശശി ഗാര്‍ഡനിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ യുവാവ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍, ഇത്രയും വൈകി എത്തിയതിനു രക്ഷിതാക്കളുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് സംഭവം പുറത്തു പറയുകയാണുണ്ടായത്.
പീഡിപ്പിച്ച അയല്‍വാസിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നുള്ള ഭീഷണിയും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പറയുന്നു.












Click it and Unblock the Notifications