സോപ്പുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് 15കാരിയെ കെട്ടിയിട്ട് തല്ലി, സ്ത്രീകള്‍ ചവിട്ടി വീഴ്ത്തി, വീഡിയോ
ദിസ്പൂര്‍: സോപ്പുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് ആസാമില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിയ്ക്കുന്ന വീഡിയോ പുറത്ത്. 15കാരിയായ പെണ്‍കുട്ടിയെയാണ് അക്രമാസക്തരായ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വൈദ്യുതി പോസ്റ്റില്‍ കുട്ടിയെ കെട്ടിയിട്ട ശേഷം സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ചവിട്ടികയും തല്ലുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിപ്പിയ്ക്കുന്നത്.
'ഇന്ത്യ ടുഡേ' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടതോടെയാണ് സംഭവം ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. ആസാമിലെ ദെമാജിയില്‍ ഒരു കടയില്‍ നിന്നും സോപ്പുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

പോസ്റ്റില്‍ കെട്ടിയിട്ട് വടി കൊണ്ട് തല്ലിയ ശേഷം കെട്ടഴിയ്ക്കുന്ന ആള്‍ക്കൂട്ടം റോഡിലിട്ടാണ് പിന്നീട് കുട്ടിയെ മര്‍ദ്ദിയ്ക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ കുട്ടിയെ ചിവിട്ടി വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സോപ്പ് പൊടി വാങ്ങാനായി കടയിലെത്തിയ കുട്ടി വാങ്ങാതെ മടങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. വിവരം കടയുടമ നാട്ടുകാരെ അറിയിച്ചതോടെയാണ് കുട്ടിയെ മര്‍ദ്ദിയ്ക്കുന്നത്. പെണ്‍കുട്ടി മോഷ്ടിച്ചതായി ഇതുവരേയും വ്യക്തമല്ല.












Click it and Unblock the Notifications