കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണക്കിടക്കയിലും അവയവദാനം?

  • By Meera Balan
Google Oneindia Malayalam News

Tamil Nadu
ചെന്നൈ: പതിനഞ്ച് വയസ്സുകാരന്റെ ഹൃദയം പുതുജീവന്‍ നല്‍കിയത് ഏഴ് വയസ്സുകാരന്. മരണത്തെ കാത്ത് കിടന്ന രണ്ട് ആണ്‍കുട്ടികളില്‍ ഒരാളുടെ കുടുംബത്തിന്റെ ദയ കൊണ്ട് മറ്റൊരാള്‍ക്ക് കിട്ടിയത് സ്വന്തം ജീവിതം. ചെന്നൈയില്‍ സെപ്റ്റംബര്‍ 13 വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് മരണത്തോട് അടുത്ത് (കോമയിലേയ്ക്ക്) പൊയ്‌ക്കൊണ്ടിരുന്ന വിനോദ് (യഥാര്‍ത്ഥ പേരല്ല) എന്ന കുട്ടിയുടെ ഹൃദയം നീരജ് (യഥാര്‍ത്ഥ പേരല്ല)എന്ന കുട്ടിയ്ക്ക് നല്‍കി.രണ്ട് കുട്ടികളും മരിയ്ക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് 15 കാരന്‍റെ കുടുംബത്തിന്‍റെ ദയകൊണ്ട് ഏഴ് വയസുകാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നത്.

ഏഴ് വയസ്സുകാരനായ നീരജിന്റെ ഹൃദയത്തില്‍ അപകടകരമായ അവസ്ഥയില്‍ ഒരു മുഴ വളരുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ നടപടികള്‍ ആരംഭിയ്ക്കാന്‍ മണിയ്ക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കുട്ടിയുടെ ഹൃദയം മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന് മനസിലായത്.

ഈ സമയത്താണ് മരണം സംഭവിച്ച് കൊണ്ടിരിയ്ക്കുന്ന മകന്റെ അവയവങ്ങളെങ്കിലും മറ്റുള്ളവര്‍ക്ക് ആശ്വാസമേകട്ടെ എന്ന് കരുതി വിനോദിന്റെ അച്ഛനും അമ്മയും അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്. ഒരേ രക്തഗ്രൂപ്പുകാരായ വിനോദിന്റെ വൃക്ക നീരജിന് നല്‍കാന്‍ പിന്നെ തടസമുണ്ടായില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന നീരജ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു. എംഎംഎം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.

English summary
On Friday last, two families cradled hopes of seeing their sons alive. One of the boys, 15, had slipped into a coma of virtually no return; the other, 7, had gone into the operation theatre with hopes of revival but an hour into the surgery, the doctors almost gave up. Finally, the parents of the 15-year-old boy agreed that he be taken off life support to give life to the second
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X