കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15ാം വയസ്സില്‍ പി.എച്ച്ഡി വിദ്യാര്‍ഥി, അതാണ് സുഷമ വര്‍മ

  • By Aiswarya
Google Oneindia Malayalam News

ലഖ്‌നോ: ബാബ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ 15ാം വയസ്സില്‍ പി.എച്ച്ഡിക്ക് എന്റോള്‍ ചെയ്തു ലഖ്‌നോ സ്വദേശിയായ സുഷമ വര്‍മ.

എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജിയില്‍ ഗവേഷണം നടത്താനാണ് സുഷ്മ തയ്യാറെടുക്കുന്നത്.എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി വിഭാഗത്തില്‍ സര്‍വ്വകലാശാല നടത്തിയ പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്ക് ആയിരുന്നു സുഷ്മയ്ക്ക്.

university.j

ബാബ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ നിലവില്‍ പി എച്ച് ഡിക്കായി നാല് സീറ്റുകളാണ് സര്‍വ്വകലാശാലയില്‍ ഒഴിവുള്ളത്. ഒഴിവുള്ളതില്‍ മൂന്നെണ്ണം പൊതുവിഭാഗത്തിലും ഒന്ന് സംവരണ വിഭാഗത്തിലുമാണ്. അതേസമയം, സുഷ്മയ്ക്ക് വേണ്ടി പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തി പി എച്ച് ഡിക്ക് പ്രവേശനം നല്കിയിരിക്കുന്നത്.

കൂലിവേലക്കാരനായ തേജ് ബഹദൂറിന്റെയും സരസ്വതിയുടെയും മകളായ സുഷമക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും യൂനിവേഴ്‌സിറ്റി ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഏഴാം വയസ്സില്‍ മെട്രിക്കുലേഷന്‍ വിജയിച്ച സുഷമ ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയിരുന്നു. സുഷമയുടെ സഹോദരന്‍ ശൈലേന്ദ്ര 14ാം വയസ്സില്‍ ബി.സി.എ ബിരുദം നേടിയിരുന്നു.

English summary
Fifteen-year-old Sushma Verma, the youngest postgraduate in the country, has now achieved yet another milestone by becoming the youngest Indian to get enrolled in the PhD course at Babasaheb Bhimrao Ambedkar University (BBAU) in Lucknow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X