കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ മാനദണ്ഡങ്ങള്‍ ലംഘിച്ച് യുഎസില്‍ പ്രവേശിച്ചതിന് നാടുകടത്തിയ 150 ഇന്ത്യക്കാര്‍ തിരിച്ചെത്തി

  • By S Swetha
Google Oneindia Malayalam News

ദില്ലി: വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുകയും ചെയ്തതിന് നാടുകടത്തിയ 150 ഇന്ത്യക്കാര്‍ ദില്ലിയിലെത്തി. നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും തങ്ങളുടെ അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നാണ് തിരിച്ചെത്തിയവരുടെ പ്രതികരണം. ഇത് നാലാം തവണയാണ് തന്നെ നാടുകടത്തുന്നതെന്ന് പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയായ ഇരുപത്തിനാലുകാരനായ സിംഗ് ജബര്‍ജംഗ് പറഞ്ഞു.

മെയ് 15ന് വിമാനത്തില്‍ മോസ്‌കോ, പാരീസ് വഴിയാണ് മെക്‌സിക്കോയിലെത്തിയത്. അവിടെ നിന്ന് മെയ് 16ന് കാലിഫോര്‍ണിയയിലേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് പിടികൂടി അരിസോണയില്‍ നിന്ന് നാടുകടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ശ്രമങ്ങളിലായി 24 ലക്ഷം രൂപയും അഭിഭാഷകന് വേണ്ടി 40 ലക്ഷം രൂപയും ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു.

usmap-15

മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടോ: വിമര്‍ശനവുമായി ഡി രാജ

യുഎസില്‍ പ്രവേശിക്കാനുള്ള സഹായത്തിന് വേണ്ടി അമൃത്സര്‍ ആസ്ഥാനമായുള്ള ഒരു ഏജന്റിന് 25 ലക്ഷം രൂപ നല്‍കിയതായി തിരിച്ചെത്തിയ ലക്ഷിവന്ദര്‍ സിംഗ് പറഞ്ഞു. മെയ് 2ന് മോസ്‌കോ, പാരീസ് വഴി മെക്‌സിക്കോയിലെത്തിയ ഇയാളെയും അതിര്‍ത്തി കടക്കുന്നതിനിടെ പിടികൂടുകയും അരിസോണയില്‍ നിന്നും നാടുകടത്തുകയും ചെയ്യുകയായിരുന്നു.

നാടുകടത്തിയവരടങ്ങുന്ന പ്രത്യേക വിമാനം രാവിലെ ആറുമണിയോടെ ദില്ലി വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ എത്തി. ബംഗ്ലാദേശ് വഴിയാണ് വിമാനം ഇന്ത്യയിലെത്തിയതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇമിഗ്രേഷന്‍ വകുപ്പിലെ പേപ്പര്‍ വര്‍ക്കുകള്‍ക്ക്് ശേഷം നാടുകടത്തപ്പെട്ടവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി. തിരിച്ചയച്ച 150 ഇന്ത്യക്കാര്‍ ഒന്നുകില്‍ അവരുടെ വിസ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ അനധികൃത കുടിയേറ്റം നടത്തിയവരോ ആണ്. യുഎസിലേക്ക് കടക്കാന്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ഒരു സ്ത്രീ ഉള്‍പ്പെടെ മുന്നൂറിലധികം ഇന്ത്യക്കാരെ ഒക്ടോബര്‍ 18നും മെക്‌സിക്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നാടുകടത്തിയിരുന്നു.

English summary
150 Indians get back to India after violating US visa rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X