കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് നാലാം ഘട്ടത്തിന് ജൂലൈ 3 ന് തുടക്കം;ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 151 സര്‍വ്വീസുകള്‍

  • By Anupama
Google Oneindia Malayalam News

ദോഹ: വന്ദേഭാരത് ഖത്തര്‍ നലാം ഘട്ടത്തിന് ജൂലൈ 3 ന് തുടക്കം. ജൂലൈ 10 മുതലാണ് കേരളത്തിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വ്വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കാണ്. കേരളത്തിലേക്ക് കണ്ണൂര്‍(35), കൊച്ചി(47), കോഴിക്കോട്(35), തിരുവനന്തപുരം(34), എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍.

flight

Recommended Video

cmsvideo
പ്രവാസിയോട് സ്വന്തം വീട്ടുകാരുടെ ക്രൂരത | Oneindia Malayalam

ലക്‌നൗ, ചെന്നൈ, ബംഗ്ലൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വ്വീസുകള്‍. ഇന്ത്യയിലേക്ക് 238 സര്‍വ്വീസുകളാണ് 4 ാം ഘട്ടത്തിലേക്കുള്ളതെന്നാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചത്.

യുഎയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നേരത്തെയെടുക്കാം. ഇനി ഓണ്‍ലൈനായി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബി ഇന്ത്യന്‍ എംബസി അറിയിച്ചു.

യുഎയിലെ അംഗീകൃത എയര്‍ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഏജന്റുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി.

പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി

അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളംഅണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം

ജോസ് പക്ഷത്തെ പുറത്താക്കിയ ശേഷമുള്ള യുഡിഎഫ് നേതൃയോഗം ഇന്ന്; സമവായം?ജോസ് പക്ഷത്തെ പുറത്താക്കിയ ശേഷമുള്ള യുഡിഎഫ് നേതൃയോഗം ഇന്ന്; സമവായം?

English summary
151 flight to Kerala From Vande bharat Mission From Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X