കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ മത്സരിക്കുന്ന 153 സ്ഥാനാർത്ഥികളും കോടീശ്വരന്മാർ, ഒന്നാം സ്ഥാനത്ത് ജെഡിയു നേതാവ്

Google Oneindia Malayalam News

പാറ്റ്‌ന: കൊവിഡിനിടയിലും തിരഞ്ഞെടുപ്പ് ചൂടിലാണ് ബീഹാര്‍. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 28ന് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 153 പേരും കോടീശ്വരന്മാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തെ മഹാസഖ്യത്തിലുളള 58 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്.

'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്

ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ ചേരുന്നതാണ് മഹാസഖ്യം. ഭരണകക്ഷിയായ എന്‍ഡിഎയില്‍ 60 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്. 1 കോടി മുതല്‍ 53 കോടി വരെയാണ് ഈ സ്ഥാനാര്‍ത്ഥികളുടെ ആസ്തി. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥിയായ മനോരമ ദേവിയാണ്. 53 കോടിയാണ് മനോരമയുടെ ആസ്തി.

bihar

ഗയ ജില്ലയിലെ ആത്രി സീറ്റിലാണ് മനോരമ ദേവി മത്സരിക്കുന്നത്. രണ്ടാമത്തെ കോടീശ്വരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ്. കുത്തുംബ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന രാജേഷ് കുമാറിന്റെ ആസ്തി 33.6 കോടി രൂപയാണ്. മൂന്നാമത്തെ പണക്കാരനായ സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ കൗശല്‍ യാദവ് ആണ്. 26.13 കോടിയാണ് സ്വത്ത്. കൗശല്‍ യാദവിന്റെ എതിരാളിയായ ആര്‍ജെഡി നേതാവ് വിഭ ദേവിക്ക് 22. 47 കോടിയാണ് സ്വത്ത്.

തിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽതിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽ

സ്ഥാനാര്‍ത്ഥികളിലെ ആദ്യത്തെ പത്ത് കോടീശ്വരന്മാരുടെ പട്ടികയില്‍ ആര്‍ജെഡിയില്‍ നിന്ന് നാല് പേരാണുളളത്. ജെഡിയുവില്‍ നിന്നുളള മൂന്ന് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും ആര്‍എല്‍എസ്പിയില്‍ നിന്നും എല്‍ജെപിയില്‍ നിന്നും ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതവും ആണുളളത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമെന്ന് വെൽഫെയർ പാർട്ടി, കോൺഗ്രസിൽ അഭിപ്രായ ഭിന്നതതദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമെന്ന് വെൽഫെയർ പാർട്ടി, കോൺഗ്രസിൽ അഭിപ്രായ ഭിന്നത

English summary
153 candidates of Bihar polls in the first phase are crorepatis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X