യോഗിയുടെ യുപിയിൽ വീണ്ടും കൂട്ടശിശുമരണം.. 24 മണിക്കൂറിൽ മരിച്ചത് നവജാത ശിശുക്കളടക്കം 16 കുഞ്ഞുങ്ങൾ!!
ഗോരഖ്പൂര്‍: കേരളത്തെ പഠിപ്പിക്കാനെത്തിയ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ തന്നെയാണ് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരണപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 10 നവജാത ശിശുക്കളും ഉള്‍പ്പെടുന്നുജപ്പാന്‍ ജ്വരം ബാധിച്ചാണ് കുഞ്ഞുങ്ങള്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പത്ത് നവജാത ശിശുക്കള്‍ നിയോനറ്റാള്‍ ഐസിയുവിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലുമാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയ്ക്കായി എത്തിയവരാണ് മരണപ്പെട്ട കുട്ടികളെല്ലാം തന്നെ.

ഓക്‌സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ മരിച്ചതിന്റെ വേദന മായും മുന്‍പാണ് ബിആര്‍ഡി ആശുപത്രി അടുത്ത ദുരന്തത്തിനും വേദിയായിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കൂട്ട ശിശുമരണം. കുടിശ്ശികയായ പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം മുടങ്ങിയതാണ് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അടക്കം 9 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നലിപ്പോള്‍ സംഭവിച്ചിരിക്കുന്ന മരണങ്ങള്‍ ഓക്‌സിജന്‍ കുറവ് മൂലമോ ചികിത്സ ലഭിക്കാത്തത് കൊണ്ടോ അല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.രോഗബാധിതരായ കുട്ടികളെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത് എന്നാണ് അധികൃതര്‍ പറയുന്ന ന്യായീകരണം.












Click it and Unblock the Notifications