സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും, പക്ഷെ ഉള്ള കാഴ്ചയും പോകുമെന്ന് മാത്രം
സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിലുള്ള മേട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയ പതിനാറ് പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. കാഴ്ചശക്തി നഷ്ടപ്പെട്ടവരെല്ലാം നാല്‍പ്പത്തഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ഷവും സേലത്തുള്ള വിവിധ ആശുപത്രികളില്‍ 25,000 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ നടത്താറുണ്ട്. മേട്ടൂര്‍ ആശുപത്രിയില്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇരുപത്തി മൂന്ന് പേരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.

ജൂണ്‍ 14ന് ഏഴ് പേരുടെ ശസ്ത്രക്രിയയാണ് നടത്തിയത്. പതിനഞ്ചാം തീയ്യതി എട്ട് പേരുടെയും, ബാക്കിയുള്ള പതിനാറു പേരുടെയും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തി ആശുപത്രിയില്‍ നിന്ന് നല്കിയ തുള്ളി മരുന്ന് കണ്ണിലൊഴിച്ച 16 പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്.
ഇതില്‍ എട്ട് പേരുടെ കാഴ്ച പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് എട്ട് പേര്‍ക്ക് ചെറിയ തോതില്‍ മാത്രമേ കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുള്ളൂ. കാഴ്ച ശക്തി നഷ്ടപ്പെട്ടവരെല്ലാം പാവപ്പെട്ട തൊഴിലാളികളാണ്. കാഴ്ച നഷ്ടപ്പെട്ടവരെയെല്ലാം സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ എല്ലാ വര്‍ഷവും ആറ് ലക്ഷത്തോളം സൗജന്യ ശസ്ത്രക്രിയകള്‍ നടക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നുവെന്ന് അറിയില്ല. രോഗികള്‍ക്ക് നല്കിയ മരുന്ന് തെറ്റിയതാണോ ഓപ്പറേഷന് തിയേറ്ററിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications