കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും, പക്ഷെ ഉള്ള കാഴ്ചയും പോകുമെന്ന് മാത്രം

Google Oneindia Malayalam News

സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള മേട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയ പതിനാറ് പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. കാഴ്ചശക്തി നഷ്ടപ്പെട്ടവരെല്ലാം നാല്‍പ്പത്തഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

ജൂണ്‍ 20 ലോകവൈഫൈ ദിനം: നോബേല്‍ ജേതാക്കളുടെ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈജൂണ്‍ 20 ലോകവൈഫൈ ദിനം: നോബേല്‍ ജേതാക്കളുടെ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ

ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ഷവും സേലത്തുള്ള വിവിധ ആശുപത്രികളില്‍ 25,000 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ നടത്താറുണ്ട്. മേട്ടൂര്‍ ആശുപത്രിയില്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇരുപത്തി മൂന്ന് പേരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.

Tamil Nadu Map

ജൂണ്‍ 14ന് ഏഴ് പേരുടെ ശസ്ത്രക്രിയയാണ് നടത്തിയത്. പതിനഞ്ചാം തീയ്യതി എട്ട് പേരുടെയും, ബാക്കിയുള്ള പതിനാറു പേരുടെയും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തി ആശുപത്രിയില്‍ നിന്ന് നല്‍കിയ തുള്ളി മരുന്ന് കണ്ണിലൊഴിച്ച 16 പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്.

ഇതില്‍ എട്ട് പേരുടെ കാഴ്ച പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് എട്ട് പേര്‍ക്ക് ചെറിയ തോതില്‍ മാത്രമേ കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുള്ളൂ. കാഴ്ച ശക്തി നഷ്ടപ്പെട്ടവരെല്ലാം പാവപ്പെട്ട തൊഴിലാളികളാണ്. കാഴ്ച നഷ്ടപ്പെട്ടവരെയെല്ലാം സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

23 കാരനില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും കണ്ടെത്തി23 കാരനില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും കണ്ടെത്തി

തമിഴ്‌നാട്ടില്‍ എല്ലാ വര്‍ഷവും ആറ് ലക്ഷത്തോളം സൗജന്യ ശസ്ത്രക്രിയകള്‍ നടക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നുവെന്ന് അറിയില്ല. രോഗികള്‍ക്ക് നല്‍കിയ മരുന്ന് തെറ്റിയതാണോ ഓപ്പറേഷന്‍ തിയേറ്ററിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു.

English summary
A total of 16 patients out of 23, who underwent cataract surgery at Mettur Government Hospital, suffered severe infection, losing their vision after surgery, according to hospital sources. These surgeries were conducted free of cost at the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X