പരിശോധന ക്യാംപില്‍ ശസ്ത്രക്രിയ: 16 പേര്‍ക്ക് കാഴ്ച പോയി
ഗുര്‍ദാസ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ശസ്ത്രക്രിയയ്ക്കിടെ 16 സ്ത്രീകള്‍ മരിച്ച് ഏതാനും ദിവസത്തിനകം സമാനമായ ദുരന്തം പഞ്ചാബിലും. കണ്ണ് പരിശോധന ക്യാംപില്‍ പങ്കെടുത്ത ആളുകളാണ് കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയുമായി അധികാരികളെ സീമിപിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് നേത്രപരിശോധന ക്യാംപിനിടെ നടന്ന ശസ്ത്രക്രിയയില്‍ ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്.
അമൃത്സറില്‍ നിന്നുമുള്ള ആളുകളാണ് പരാതിയുമായി ഭാഗട്ട് ഡെപ്യൂട്ടി കമ്മീഷണറുടെ പക്കല്‍ പരാതിയുമായി എത്തിയത്. ഗുര്‍ദാസ്പൂരില്‍ ഒരു എന്‍ ജി ഒ ആണ് നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപില്‍ കണ്ണ് ശസ്ത്രക്രിയയും നടന്നു. എന്നാല്‍ ശസ്ത്രക്രിയ പരാജയപ്പെടുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരായ ആളുകളെ പിന്നീട് ഇ എന്‍ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പത്ത് ദിവസം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. ക്യാംപില്‍ പങ്കെടുത്ത 16 പേര്‍ കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. എന്‍ ജി ഒയ്ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ജില്ലാ അധികാരികളില്‍ നിന്നും മതിയായ അനുമതിയില്ലാതെയാണ് എന്‍ ജി ഒ ക്യാംപ് സങ്കടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 60 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. ഇവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടാന്‍ സാധ്യത വളരെ കുറവാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍ ജി ഒയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications