കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം നല്‍കി കോണ്‍ഗ്രസും ജെഡിഎസ്സും പുറത്താക്കിയ വിമത എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വമെടുത്തു. ഡിസംബറില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇവരെ മല്‍സരിപ്പിക്കാനാണ് ബിജെപി നീക്കം. 17 എംഎല്‍എമാരാരെയാണ് മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതില്‍ 16 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന റോഷന്‍ ബേഗിനെ ബിജെപിയില്‍ എടുത്തില്ല. മറ്റുള്ളവര്‍ക്കൊപ്പം താനും ബിജെപിയില്‍ ചേരുമെന്ന് ബേഗ് ബുധനാഴ്ച പറഞ്ഞിരുന്നു. വിമതരെ തന്നെ മല്‍സരിപ്പിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് ബിജെപി കരുതുന്നു. എന്നാല്‍ ബിജെപി പരാജയപ്പെട്ടാല്‍ സീറ്റുകള്‍ കുറയുകയും സംസ്ഥാന ഭരണം പ്രതിസന്ധിയിലാകുകയും ചെയ്യും...

 നിര്‍ണായക ഘട്ടത്തില്‍ രാജിവച്ചവര്‍

നിര്‍ണായക ഘട്ടത്തില്‍ രാജിവച്ചവര്‍

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് നിര്‍ണായക ഘട്ടത്തില്‍ രാജിവച്ച വിമത എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതാണ് കുമാരസ്വാമി സര്‍ക്കാര്‍ വീഴാന്‍ കാരണം. തുടര്‍ന്നാണ് സ്പീക്കര്‍ 17 പേരെയും അയോഗ്യരാക്കിയത്.

കോടതി വിധിയില്‍ ആശ്വാസം

കോടതി വിധിയില്‍ ആശ്വാസം

അയോഗ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. അതേസമയം, ഇവര്‍ക്ക് മല്‍സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതുമില്ല. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സ്ഥാനാര്‍ഥികളാകാം.

റോഷന്‍ ബേഗിനെ ബിജെപിയില്‍ എടുത്തില്ല

റോഷന്‍ ബേഗിനെ ബിജെപിയില്‍ എടുത്തില്ല

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ വിമതര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് എല്ലാവരും ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ, കോണ്‍ഗ്രസ് വിമതനായിരുന്ന റോഷന്‍ ബേഗിനെ ബിജെപി പാര്‍ട്ടിയില്‍ എടുത്തില്ല. താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഫലം സര്‍ക്കാരിനെ ബാധിക്കുമോ

ഫലം സര്‍ക്കാരിനെ ബാധിക്കുമോ

കഴിഞ്ഞ ജൂലൈയില്‍ വിമതര്‍ രാജിവച്ച 15 സീറ്റില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. ഇതില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസോ ജെഡിഎസ്സോ ജയിച്ചാല്‍ സംസ്ഥാന ഭരണത്തെ ബാധിക്കും. അതേസമയം, ജെഡിഎസ്സിന്റെ സമീപകാല നിലപാടുകള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല എന്നത് ബിജെപിക്ക് ആശ്വാസമാണ്.

തൂത്തുവാരുമെന്ന് ബിജെപി

തൂത്തുവാരുമെന്ന് ബിജെപി

മുഖ്യമന്ത്രി യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള നേതാവുമായ പി മുരളീധര്‍ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് വിമതര്‍ ബിജെപി അംഗത്വമെടുത്തത്. ഉപതിരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

12 കോണ്‍ഗ്രസ്, മൂന്ന് ജെഡിഎസ് സീറ്റുകള്‍

12 കോണ്‍ഗ്രസ്, മൂന്ന് ജെഡിഎസ് സീറ്റുകള്‍

13 കോണ്‍ഗ്രസ് വിമതരും മൂന്ന് ജെഡിഎസ് വിമതരുമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ജൂലൈയില്‍ വിമതര്‍ രാജിവച്ച 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ്. ഇതില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റേതും മൂന്ന് സീറ്റുകള്‍ ജെഡിഎസ്സിന്റേതുമാണ്. രണ്ടു വിമതരുടെ സീറ്റുകള്‍ നേരത്തെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെ കേസുകള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷമേ ഇവിടെ തിരഞ്ഞെടുപ്പ് നടത്തൂ.

ബേഗിനെ പുറത്തുനിര്‍ത്താന്‍ കാരണം

ബേഗിനെ പുറത്തുനിര്‍ത്താന്‍ കാരണം

അതേസമയം, കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബേഗിനെ ബിജെപിയില്‍ എടുത്തിട്ടില്ല. ഐഎംഎ തട്ടിപ്പില്‍ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇതാണ് ബിജെപി അംഗത്വം നല്‍കാതിരുന്നത് എന്നാണ് സൂചന. ബെംഗളൂരുവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്ഥാപനമാണ് ഐഎംഎ. സ്ഥാപന ഉടമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ബേഗ് വാങ്ങിയെന്നു ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നേതാക്കള്‍ സഹായിക്കാത്തതിനെ തുടര്‍ന്നാണ് ബേഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചസൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

English summary
16 out of 17 Karnataka rebels join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X