കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസൽ വിലയിൽ വർധനവ്: ദിവസങ്ങളായി മാറ്റമില്ലാതെ പെട്രോൾ വില, ദില്ലിയിൽ ലിറ്ററിന് 81.35 രൂപ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ദില്ലിയിൽ ഡീസൽ വില വർധിച്ചു. 81.35 രൂപയാണ് ഇന്ന് ദില്ലിയിലെ ഡീസൽ വില. 16 പൈസയാണ് വർധിച്ചിട്ടുള്ളത്. പെട്രോളിന് 80.43 രൂപയാണ് വില. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ പ്രതിദിനമുണ്ടായിരുന്ന ഇന്ധനവില വർധനവ് നിർത്തിവെച്ചത്. വിലനിർണയം ആരംഭിച്ചെങ്കിലും ജൂൺ 29ന് ശേഷം പെട്രോൾ വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇതിന് ശേഷം ഡീസൽ വിലയിൽ 11 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് പ്രതിപക്ഷംസ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് പ്രതിപക്ഷം

ദില്ലിയിൽ പെട്രോളിന് 80. 43 രൂപയാണ് വില. മുബൈയിൽ ഇത് 87.19 രൂപയാണ്. ദില്ലിയിൽ ഡീസലിന് 81.35രൂപയും മുംബൈയി ഇത് 79.56 രൂപയുമാണെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്ക്. വളരെ അപൂർവ്വമായി മാത്രമാണ് ദില്ലിയിൽ പെട്രോൾ വിലയേക്കാൾ ഉയർന്ന നിരക്ക് ഡീസലിന് രേഖപ്പെടുത്താറുള്ളൂ.

 petorl-price-

Recommended Video

cmsvideo
പെരുമ്പാവൂര്‍ പെട്രോള്‍ പമ്പില്‍ കത്തിയുമായി വന്നവനെ നാട്ടുകാര്‍ പിടികൂടി | Oneindia Malayalam

മറ്റ് മെട്രോ നഗരങ്ങളിൽ പെട്രോളിനാണ് ഡീസലിനെക്കാൾ ഉയർന്ന നിരക്കുള്ളത്. ജൂൺ ഏഴ് മുതൽ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾ ദിവസേന ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ചിരുന്നു. വാറ്റ് നിലനിൽക്കുന്നതിനാൽ ആഭ്യന്തര പെട്രോൾ, ഡീസൽ നിരക്കുകളിലും വ്യത്യാസങ്ങൾ പ്രകടമാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ നിരക്കിന് അനുസൃതമായാണ് ഇന്ത്യൻ ഓയിൽ കമ്പനികൾ വില പരിഷ്കരിക്കുന്നത്. രാവിലെ ആറ് മണി മുതൽ തന്നെ പരിഷ്കരിച്ച നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്യും.

English summary
16 Paise hike in Diesel Prices on Friday, Petrol Remains the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X