ലോക്ക് ഡൗണിൽ കുടുങ്ങിയ 16 കാരിയെ സുഹൃത്ത് ഉൾപ്പെടെ 9 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു!!
ധുംക; ലോക്ക് ഡൗണിനിടെ ജാർഖണ്ഡിൽ 16 കാരി കൂട്ടബലാത്സംഗത്തിനരയായി. ജാർഖണ്ഡിലെ ധുംകയിലാണ് സംഭവം. സുഹൃത്ത് ഉൾപ്പെടെയുള്ള 9 പേരാണ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഹോസ്റ്റൽ പൂട്ടിയതിനിടെ തുടർന്ന് വീട്ടിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം.
സംഭവത്തിൽ പെൺകിട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ 9 പേർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി സംഭവത്തിൽ മൊഴി നൽകിയതായും പോലീസ് പറഞ്ഞു. സുഹൃത്തിനെ അല്ലാതെ മറ്റ് എട്ട് പേരേയും തനിക്ക് പരിചയമില്ലെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദുംകയിലെ കരുദിഹിൽ എത്തി. അവിടെ നിന്നും വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടിയത്. ബൈക്കിൽ മറ്റൊരാൾക്കൊപ്പമായിരുന്നു സുഹൃത്ത് എത്തിയത്.
ലോക്ക് ഡൗണിനിടെ ദേശീയ പാതയിലൂടെ പോകുമ്പോൾ പോലീസ് തടഞ്ഞ് നിർത്തുമെന്നും അതിനാൽ കാട്ട് പാതയിലൂടെ എളുപ്പവഴിയുണ്ടെന്നും ധരിപ്പിച്ച് പ്രതി വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ മറ്റ് എട്ടു പേരും എത്തി, പിന്നീട് സുഹൃത്ത് ഉൾപ്പെടെയുള്ള 9 പേരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടി അബോധാവസ്ഥയിൽ ആയതോടെ പ്രതികൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. സംഭവത്തിന് അടുത്ത ദിവസമാണ് പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications