കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഇഡി ടിവി പൊട്ടിത്തെറിച്ചു; 16കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

Google Oneindia Malayalam News

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീട്ടിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നവരാണ് പരിക്കേറ്റ മൂന്ന് പേരും.

പതിനാറ് വയസുകാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിതെറിയുടെ ആഘാതത്തിൽ വീടിന്റെ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നുവീണു. സമീപ പ്രദേശങ്ങളിൽ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

uttar pradesh

photo courtesy- twitter/@Benarasiyaa

മരിച്ച ഒമേന്ദ്രയ്ക്ക് കാര്യമായ പരിക്കുകൾ പറ്റിയതായി പോലീസ് അറിയിച്ചു. കുട്ടിയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും പൊട്ടിത്തെറിയിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവ സമയത്ത് വലിയ ശബ്ദം കേട്ടന്നും ഭയന്ന് പോയന്നും അയൽവാസി പറഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ഞാൻ കരുതിയത്. ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. ആ സമയത്താണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടത്" വിനീത പറഞ്ഞു.

സംഭവം നടക്കുമ്പോൾ ഒമേന്ദ്രയുടെ അമ്മയും സഹോദരന്റെ ഭാര്യയും സുഹൃത്ത് കരണും വീട്ടിലുണ്ടായിരുന്നു. പൊട്ടിതെറി ഉണ്ടായതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പതിനാറുകാരനെ ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവിതം രക്ഷിക്കാനായില്ല. ഒമേന്ദ്രയുടെ അമ്മയും സുഹൃത്ത് കരണും ചികിത്സയിലാണ്.

ടിവി പൊട്ടിതെറിച്ചപ്പോൾ താൻ വേറൊരു മുറിയിലാരുന്നുവെന്ന് മേന്ദ്രയുടെ കുടുംബാംഗമായ മോണിക്ക പറഞ്ഞു. " അതി ശക്തമായുള്ള പൊട്ടിത്തെറിയാണ് സംഭവിച്ചത്. വീട് കുലുങ്ങി. ഭിത്തിയുടെ ഉൾപ്പ്ടെയുള്ള ഭാഗങ്ങളും തകർന്നു" മോണിക്ക പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

"ആകെ നാല് പേർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ രണ്ട് സ്ത്രീകളും രണ്ട് ആൺകുട്ടികൾക്കും ഉൾപ്പെടുന്നു. ആൺകുട്ടികളിൽ ഒരാൾ നിർഭാഗ്യംകൊണ്ട് മരിച്ചു. ഭിത്തിയിൽ ഘടിപ്പിച്ച എൽഇഡി ടിവി പൊട്ടിത്തെറിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്," ഗാസിയാബാദ് പോലീസ് ഓഫീസർ ഗ്യാനേന്ദ്ര സിംഗ് പറഞ്ഞു.

English summary
16-year-old boy died after an LED TV exploded at his house ghaziabad uttar pradesh three were injured police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X