സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സഗം ചെയ്ത് ഗര്‍ഭിണിയാക്കി; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: 16 വയസ്സുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണി ആക്കിയതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അതെ സ്‌കൂളില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരം മറുച്ചുവെച്ചനതിന് അഞ്ച് സ്‌കൂള്‍ ജീവനക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗം ചെയ്യപ്പെട്ടതായി ഓഗസ്റ്റ് ആദ്യവാരം പെണ്‍കുട്ടി തന്റെ സഹോദരിയോടും സ്‌കൂളിലെ അടുത്ത സുഹൃത്തിനോടും പറഞ്ഞിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന ഗര്‍ഭിണായാണെന്നറിഞ്ഞ പെണ്‍കുട്ടി സഹോദരിയോടൊപ്പം സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു.
എന്നാല്‍ വിവരം പുറത്തറിയാക്കാതിരിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. മാത്രവുമല്ല സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനും ശ്രമംനടത്തിയാതിയ പരാതിയുണ്ട്. പരാതി ഉത്തരാഖണ്ഡ് സംസ്ഥാന ബാലവാകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.













Click it and Unblock the Notifications