കൂട്ട ബലാത്സഗത്തിനിരാക്കി... മാതാപിതാക്കളുടെ മുന്നിലിട്ട് ജീവനോടെ കത്തിച്ചു, നടുക്കുന്ന ക്രൂരത!!
പാട്ന: കൂട്ട ബലാത്സംഗത്തിനിരയാക്കിയ 14കാരിയെ മാതിപിതാക്കൾക്ക് മുന്നിലിട്ട് ജീവനോട് കത്തിട്ടു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. വ്യാഴ്ചയായിരുന്നു ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. വീട്ടുകാരോടൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പിന്നീട് വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മുന്നിലിട്ട് ജീവനോട് കത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് 50000 രൂപ നല്‍കാന്‍ യുവാക്കളോട് പഞ്ചായത്ത് ഉത്തരവിടുകും ചെയ്തു. ഇതിന്റ പ്രതികാരമായിട്ടാണ് പെൺകുട്ടിയെ ജീവനോടെ കത്തിച്ചത്.

എന്നാല്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞ് യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുമ്പിലിട്ട് തീകൊളുത്തി കൊന്നു.
പെണ്‍കുട്ടിയുടെ മരണശേഷം ഈ സംഘം ഒളിവിലാണ് . ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായാണ് പോലീസ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications