16 കാരിയെ ആളുകള്‍ നോക്കി നില്‍ക്കെ കുത്തിക്കൊന്ന് കാമുകന്‍, സിമന്റ് സ്ലാബ് തലയിലേക്കിട്ടു; പ്രതി പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി ആണ്‍സുഹൃത്ത്. ഡല്‍ഹിയിലെ രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരി ക്ലസ്റ്ററില്‍ ആണ് നടുക്കുന്ന സംഭവം. 20 ലേറെ തവണ കത്തികൊണ്ട് കുത്തി പെണ്‍കുട്ടിയെ മൃതപ്രായയാക്കിയ ശേഷം സിമന്റ് സ്ലാബ് പലതവണ തലയിലേക്ക് എടുത്തെറിഞ്ഞാണ് പ്രതി കൃത്യം നടത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
നിരവധി ആളുകള്‍ തെരുവിലൂടെ നടന്ന് പോകുന്നതിനിടെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്നത്. ആള്‍ക്കാരാരും ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ വീടിന് പുറത്ത് വെച്ചാണ് ഇയാള്‍ ആക്രമിക്കുന്നത്. പ്രതി സാഹില്‍ എന്നയാളാണ് എന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സാഹിലിനെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് എസി ടെക്‌നീഷ്യനായ സാഹിലിനെ അറസ്റ്റ് ചെയ്തത്. സാഹിലും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. സംഭവത്തിന് തൊട്ടുമുന്‍പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.
പ്രതി പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് 20 ലേറെ തവണ കുത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ കത്തി പെണ്‍കുട്ടിയുടെ തലയില്‍ കുടുങ്ങുന്നുണ്ട്. ഇതിന് ശേഷം കത്തി വലിച്ചൂരി വീണ്ടും വീണ്ടും സാഹില്‍ കുത്തുകയാണ്. പിന്നീട് സമീപത്ത് കിടന്നിരുന്ന സിമന്റ് കൊണ്ട് നിര്‍മ്മിച്ച സ്ലാബ് എടുത്ത് പെണ്‍കുട്ടിക്ക് മേല്‍ നിരവധി തവണ എറിയുന്നുണ്ട്.
दिल्ली के शाहबाद डेरी में एक नाबालिग मासूम गुड़िया को चाकू गोद-गोदकर मारा गया और उसके बाद पत्थर से उसे कुचल दिया गया। दिल्ली में दरिंदों के हौसले बुलंद हैं। पुलिस को नोटिस जारी कर रहे हैं। सब हदें पार हो गई हैं। मैंने अपने इतने सालों के करियर में इससे ज़्यादा भयानक कुछ नहीं देखा। pic.twitter.com/0kC4ht4q1f
— Swati Maliwal (@SwatiJaiHind) May 29, 2023
ഈ സമയത്തൊന്നും പ്രതിയെ തടയാനോ ഇടപെടാനോ അതുവഴി പോകുന്ന ആരും ശ്രമിക്കുന്നുമില്ല. അതേസമയം തന്റെ മകള്‍ തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സാഹില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ ഷഹബാദ് ഡയറി പൊലീസ് ഐ പി സി സെക്ഷന്‍ 302 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ക്രിമിനലുകള്‍ എല്ലാ പരിധികളും കടന്ന് സൈ്വര്യവിഹാരം നടത്തുന്നു. ഇത്രയും കാലത്തിനിടക്ക് ഇതുപോലെ ഭീകരമായ വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും സി സി ടി വി ദൃശ്യം പങ്ക് വെച്ച് കൊണ്ട് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംഭവത്തെ അപലപിച്ചു. വളരെ സങ്കടകരവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത് എന്ന് കെജ്രിവാള്‍ പറഞ്ഞു. കുറ്റവാളികള്‍ പൊലീസിനെ പേടിക്കാതെ സൈ്വര്യമായി വിഹരിക്കുന്നു. ക്രമസമാധാനം ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ് എന്നും ദയവായി എന്തെങ്കിലും ചെയ്യൂ എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.












Click it and Unblock the Notifications