16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്സ് റാക്കറ്റ്
ചെന്നൈ: തമിഴ്നാട്ടില്‍ വമ്പന്‍ സെക്സ് റാക്കറ്റിനെ വലയിലാക്കി പൊലീസ്. പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ 200 ല്‍ അധികം പേര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത സെക്സ് റാക്കറ്റ് സംഘമാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് ഈ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. ഇനിയും ഒരാൾ കൂടെ അറസ്റ്റിലാവാനുണ്ട്. വിശദാംശങ്ങളിലേക്ക്. . .

തമിഴ്നാടിനെ ഞെട്ടിച്ചു
അച്ഛന് മരിച്ച 16കാരിയെയാണ് സംഘം ഇടപാടുകാര്‍ക്ക് വന്‍ തുകയ്ക്ക് വേണ്ടി എത്തിച്ചു നല്‍കിയത്. പെണ്‍കുട്ടിയുടെ ക്രൂര പീഡനമാണ് നേരിട്ടതെന്ന് അന്വേഷണത്തില്‍ നിന്ന് പൊലീസിന് വ്യക്തമായി. 12 മുതല്‍ പെണ്‍കുട്ടി പീജഡനം അനുഭവിക്കുകയാണെന്നാണ് കണ്ടെത്തിയത്. അച്ഛന്റെ സഹോദരിയാണ് 200ഓളം പേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയത്.

മനുഷ്യക്കടത്ത്
മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്്. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിതകള്‍ വലയിലാകുന്നത്. പണം ലക്ഷ്യമിട്ടാണ് പിതൃസഹോദരി ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കിയത്.

12 വയസില്‍
നാല് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുന്നത്. അമ്മയ്ക്ക് മാനസിക ദൗര്‍ബല്യം നേരിടുന്നതിനെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 12 വയസായതോടെ അന്നലക്ഷമി ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു.

ലൈംഗിക തൊഴിലാളി
കൂടുതല്‍ പണം ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ സുമതി എന്ന ലൈംഗിക തൊഴിലാളിയുടെ അടുത്ത് എത്തിച്ചു. തുടര്‍ന്ന് പണവും മൊബൈല്‍ ഫോണുകളും നല്കി പെണ്‍കുട്ടിയെ സംഘത്തിന്റെ വരുതിയിലാക്കുകയായിരുന്നു. പിന്നീട് ലോറിത്താവളങ്ങളില് അടക്കം പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ആംബുലന്‍സില്‍
ഡ്രൈവറാലയ ശരവണ ബാബു എന്നയാളായിരുന്നു പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വിവിധയിടങ്ങളില്‍ എത്തിച്ച് നല്‍കിയത്. സുമതി, സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കും പെണ്‍കുട്ടിയെ കൈമാറി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു.

അറസ്റ്റിലാവാനുള്ളത്
സംഘത്തിലെ ഒരു ഓട്ടോ ഡ്രൈവറും കൂടെ ഇനി അറസ്റ്റിലാവാനുണ്ട്. പെണ്‍കുട്ടിയെ ആരൊക്കെ പീഡിപ്പിച്ചു എന്ന് സംബന്ധിച്ചുള്ള വിവരങ്ങളും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്,
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications