പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സൈറ്റ് ഇന്ത്യക്കാരനായ 16 കാരന്‍ ഹാക്ക് ചെയ്തു
ദില്ലി: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ ഇന്ത്യക്കാരന്‍. 16കാരനായ ഇന്ത്യക്കാരാനാണ് പാക് സൈര്‌റ് ഹാക്ക് ചെയ്തത് താനാണെന്ന അവകാശവാദവുമായി എത്തിയിരിയ്ക്കുന്നത്. 'Bl@ck Dr@gon' എന്ന ഹാക്കറാണ് പാക്‌സൈറ്റ് ഹാക്ക് ചെയ്തത്രേ. തനിയ്ക്ക് 16 വയസേ ഉളളൂ എന്നാണ് ഈ ഹാക്കര്‍ അവകാശപ്പെടുന്നത്.
ഒക്ടോബര്‍ ആദ്യ വാരത്തിലാണ് ബഌക്ക് ഡ്രാഗണ്‍ പാക്‌സൈറ്റ് ഹാക്ക് ചെയ്തുവെന്ന് അവകാശപ്പെടുന്നത്. പീപ്പിള്‍സ് പാര്‍ട്ടിയുടെ സൈറ്രിന്റെ ഹോം പേജാണ് ഇന്ത്യന്‍ ഹാക്കര്‍ നശിപ്പിച്ചത്. ബിലാവല്‍ ഭൂട്ടോ കാശ്മീരിനെപ്പറ്റി നടത്തിയ പ്രകോപനപരമായ പരാമര്‍ശമാണേ്രത കുട്ടി ഹാക്കറെ ചൊടിപ്പിച്ചത്.

എത്രനാള്‍ നേതാക്കളുടെ ഇത്തരം വിഡ്ഢിത്തം സഹിയ്ക്കുമെന്നും അതിനാലാണ് താന്‍ സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം അറിയിച്ചതെന്നും ഹാക്കര്‍. ഇന്ത്യ-പാക് സൈബര്‍ യുദ്ധം തകൃതിയായി നടക്കുന്നതിനിടയിലാണ് പുതിയെ വെളിപ്പെടുത്തല്‍. പാകിസ്താന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളെയും നേതാക്കളുടെ സൈറ്റുകളെയുമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കുട്ടി പറയുന്നു.
എന്നാല്‍ പാകിസ്താനാകട്ടെ ഇന്ത്യയിലെ സാധാരണക്കാരുടെ സൈറ്റുകള്‍ പോലും ഹാക്ക് ചെയ്യുന്നു. നടന്‍ മോഹന്‍ലാല്‍, ഗായകന്‍ സോനു നിഗം എന്നിവരുടെ സൈറ്റുകള്‍ പാകിസ്താന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണം പാകിസ്താന്‍ വൈദ്യുതി ബോര്‍ഡിന്റെ സൈറ്റ്, ലാഹോറിലെ ഒരു യൂണിവേഴ്‌സിറ്റിയുടെ സൈറ്റ് എന്നിവയും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്തായാലും വരും നാളുകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈബര്‍ യുദ്ധം മുറുകുമെന്ന് ഏറെക്കുറെ ഉറപ്പായി.












Click it and Unblock the Notifications