പീഡനത്തിന് ഇരയായ 16 കാരിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതെ കോടതി
ബറൈലി: പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച 16 കാരിയ്ക്ക് കോടതി ഗര്‍ഭഛിദ്രം അനുവദിച്ചില്ല. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് ഗര്‍ഭഛിദ്രത്തിന് വേണ്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. വളര്‍ച്ചയുടെ പൂര്‍ണഘട്ടത്തില്‍ എത്തിയതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മെഡിക്കല്‍ പാനലിന്റെ വിധി.
കുഞ്ഞിനെ നോക്കാന്‍ തനിക്ക് കഴിയില്ലെന്ന കാരണം കാണിച്ചാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ആറ് മാസമുള്ളപ്പോള്‍ ജൂലൈ മാസത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ നോക്കാന്‍ സാമ്പത്തികമായി കഴിയില്ലെന്നും താന്‍ അനുഭവിച്ച ദുരന്തരത്തെയും നാണക്കേടിനെയും പിന്നീട് മറക്കാന്‍ സാധിക്കില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി അലഹബാദ് കോടതിയില്‍ എത്തി. എന്നാല്‍ കേസ് നീണ്ടു പോകുകയാണ് ചെയ്തത്. ഇപ്പോള്‍ കുഞ്ഞ് ജനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മാസങ്ങളായി 50 കിലോ മീറ്ററോളം യാത്ര ചെയ്താണ് പെണ്‍കുട്ടി കോടതിയിലും ആശുപത്രിയിലും എത്തിയിരുന്നത്. എന്നാല്‍ നീതിയ്ക്ക് വേണ്ടിയുള്ള തന്റെ പോരാട്ടത്തിന് ഫലം കിട്ടിയില്ല എന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ ശാരീരിക അവസ്ഥയനുസരിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കിലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കുട്ടിയെ ആര് ഏറ്റെടുക്കുമെന്നും ഭാവിയിലെ ചിലവുകള്‍ ആരെറ്റുടുക്കുമെന്നും കോടതി നിര്‍ദേശിക്കണമെന്നും കുടുംബ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥലത്തെ യുവാവാണ് പീഡനകേസിലെ പ്രതി. പാചകകാരിയായാണ് ജോലി ചെയ്തിരുന്നത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്ന് കളയുകയായിരുന്നു. പ്രതിയുടെ വീട്ടുകാര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് സ്ഥീകരിച്ചിരിക്കുന്നത്.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications