16 വയസ്സുകാരനെ തെരുവിലിട്ട് തല്ലി തുണിയുരിച്ച് നടത്തി, വീഡിയോ
ദില്ലി: 16 കാരനെ കള്ളനെന്ന് ആരോപിച്ച് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തല്ലി നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. ഒരോ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ തന്നെയാണ് ആണ്‍കുട്ടിയെ ആക്രമിച്ചത്.
ആണ്‍കുട്ടിയെ ബിയര്‍ ബോട്ടില്‍ വെച്ച് അടിക്കുകയും വസ്ത്രം വലിച്ചു കീറിയുമാണ് ഇവര്‍ ആക്രമിച്ചത്. യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോഷണക്കുറ്റം ആരോപിച്ചാണ് ഇവര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

വസ്ത്രം വലിച്ചു കീറി അടിയ്ക്കുന്ന ദൃശ്യങ്ങള്‍ സംഘത്തില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കുയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കീറിപറിഞ്ഞ വസ്ത്രം കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയെ വീഡിയോയില്‍ കാണാം.
ആക്രമണത്തിന് ശേഷം അടുത്തുള്ള കടയില്‍ പൂട്ടിയിടുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയ ആണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വീട്ടുക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോ കാണൂ...












Click it and Unblock the Notifications