കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ട കൊലപാതകത്തിന് അറുതിയില്ല; വീണ്ടും കൊലപാതകം, 16കാരനെ അയൽവാസികൾ തല്ലി കൊന്നു!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വർധിക്കുന്ന ആൾക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോടതി കേന്ദ്രസർക്കാരിനും പത്ത് സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ നിയമനിർമാണത്തിന് കേന്ദ്രം തയാറാകുന്നില്ലെന്ന പൊതുതാൽപര്യ ഹർജിയിലായിരുന്നു നടപടി.

<strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം, ആറ് മാസം പോലും ബിജെപി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺഗ്രസ് ക്യാമ്പ്!!</strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം, ആറ് മാസം പോലും ബിജെപി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺഗ്രസ് ക്യാമ്പ്!!

ആൾക്കൂട്ട കൊലപാതകങ്ങൾ കർശനമായി നേരിടുന്നതിന് സുപ്രീംകോടതി മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും നടപടിയെടുക്കുന്നില്ലെന്ന് പൊതുതാൽപര്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജാർഖണ്ഡിലും ഉത്തർപ്രദേശിലും അടക്കം തുടരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തി. തുടർന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശകമ്മിഷനും നോട്ടിസ് അയക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

കവർച്ച നടത്താനെത്തി

കവർച്ച നടത്താനെത്തി

എന്നാൽ ഇതിന് പിന്നാലെ ദില്ലിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം നടന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. മോഷണ കുറ്റം ആരോപിച്ച് 16കാരനെയായിരുന്നു തല്ലി കൊന്നത്. വടക്ക് പടിഞ്ഞാറ് ദില്ലിയിലെ ആദര്‍ശ് നഗറിലാണ് സംഭവം നടന്നത്. വ്യാവാഴ്ച രാത്രി ആദർശ് നഗറിലെ വില്ലേജിലെ ഒരു വീട്ടിൽ നിന്നായിരുന്നു 16 കാരനെ വീട്ടുകാരും അയൽവാസികളും ചേർന്ന് പിടികൂടിയത്.

തല്ലികൊന്നത് അയൽവാസികൾ

തല്ലികൊന്നത് അയൽവാസികൾ

അയൽവാസികൾ 16കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രദേശവാി തന്നെയാണ് കൗമാരക്കാരൻ. ഗുരുതരമായി മർദ്ദനമേറ്റ കൗമാരക്കാരനെ ആശുപത്രിയിലെത്തിച്ചെഹ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വീട്ടുടമസ്ഥൻ അടക്കം ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നപഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പശുവിന്റെ പേരിൽ മാത്രമല്ല...

പശുവിന്റെ പേരിൽ മാത്രമല്ല...

ആൾക്കൂട്ട കൊലപാതകങ്ങൾ ശ്രദ്ധിക്കപ്പെട്ടത് ഗോരക്ഷയുടെ പേരിലുള്ള മതഭ്രാന്തിൽ നിന്നാണ്. എന്നാൽ മറ്റ് കാരണങ്ങലാലും പ്രചോദനങ്ങളാലും ഇതേ പോലുള്ള ആക്രമണങ്ങൾ രാജ്യത്ത് നടക്കുന്നത് പതിവായ സാഹചര്യത്തിലാണ് സുപ്രീംകോടതി തന്നെ നേരിട്ട് എടപെടാൻ തയ്യാറായത്. പശുവിനെ അറുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച അതേ സോഷ്യല്‍ മീഡിയ തന്നെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായ കിംവദന്തികളും പ്രചരിപ്പിച്ചിരുന്നു. ഗോരക്ഷാ കൊലപാതകങ്ങളുടെ കാര്യത്തിലെന്ന പോലെ, സാമൂഹികമായ അകല്‍ച്ചകള്‍ ഇക്കാര്യത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം


2017, ജൂണ്‍ 27-ന്, 14 വയസ്സുള്ള ഒരു കുട്ടിയെ കാണാതായതിന്റെ പേരില്‍ വെസ്റ്റ് ബംഗാളില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. 2018 ജൂണില്‍, ആസാമില്‍ ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ അടിച്ചു കൊന്നിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം എന്ന് ആരോപിച്ച് തന്നെയായിരുന്നു ഈ കൊലപാതകവും നടന്നിരുന്നത്. 2018 മെയ് മാസത്തില്‍ ആന്ധ്രാപ്രദേശില്‍ ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ ഒന്നിലധികം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുകയുണ്ടായി. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സംസ്ഥാനത്തു സജീവാണെന്ന വ്യാജ വാര്‍ത്തയായിരുന്നു അതിനു കാരണം. ഇത്തരത്തിൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച് വരികയാണ്.

കേരളത്തിലും...

കേരളത്തിലും...


അതേസമയം ആൾക്കൂട്ട കൊല പാതകങ്ങളുടെ കാര്യത്തിൽ കേരളവും പിന്നിലല്ലെന്നതാണ് മറ്റൊരു വസ്തുത. ‌കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ എട്ട് സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു, കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മാണിക് റോയ്, കോട്ടക്കലിൽ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സാജിദ്, ഒരു ഗർഭസ്ഥ ശിശു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ, എന്നിവരും.
ഇക്കഴിഞ്ഞ ഒക്ടോബറിൽ കോയ എന്നയാളും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

English summary
16 years old boy to death for stealing in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X