Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ വലിച്ചിഴച്ച് പീഡിപ്പിക്കുന്നു; വീഡിയോ പ്രചരിപ്പിച്ചു!! ദൃശ്യങ്ങളില്‍ മൂന്ന് പേര്‍

ലഖ്‌നൗ: രാജ്യം സ്ത്രീ സുരക്ഷയില്ലാത്ത ഇടമായി മാറുന്നുവെന്ന വാര്‍ത്തകള്‍ പുതിയതല്ല. ദിനംപ്രതി ഒട്ടേറെ സ്ത്രീകളാണ് പീഡിപ്പിപ്പെടുന്നത്. പ്രായവ്യത്യാസമില്ലാതെ, സ്ഥലങ്ങളുടെ വ്യത്യാസമില്ലാതെ, പദവികളുടെ വ്യത്യാസമില്ലാതെ... പീഡന വാര്‍ത്തകള്‍ നിറയുകയാണ്. ഏറ്റവും ഒടുവില്‍ തെളിവ് സഹിതമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂന്ന് പേര്‍ ചേര്‍ന്ന് 16കാരിയെ പീഡിപ്പിക്കാന്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. ഈ രംഗം അക്രമികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുന്നു. എന്തൊരു ക്രൂരത.. മനുഷ്യമനസുകള്‍ ഇത്ര പൈശാചികമാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്....

തിങ്കളാഴ്ച വൈകീട്ട്

തിങ്കളാഴ്ച വൈകീട്ട്

തിങ്കളാഴ്ച വൈകീട്ട് മുതലാണ് വിവാദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് 16കാരിയെ അപമാനിക്കുന്നതാണ് ദൃശ്യങ്ങള്‍. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

ഒരാളെ അറസ്റ്റ് ചെയ്തു

ഒരാളെ അറസ്റ്റ് ചെയ്തു

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ആധികാരികത പരിശോധിച്ചു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവമുണ്ടായതെന്ന് കണ്ടത്തി. വീഡിയോയില്‍ കാണുന്ന യുവാക്കള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടി

കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടി

പെണ്‍കുട്ടിയെ ആക്രമിക്കുന്ന രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ജൂലൈ 12നാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടിയാണ് അക്രമികളുടെ ഇരയാക്കപ്പെട്ടത്. വയലില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഭക്ഷണവുമായി പോയതായിരുന്നു പെണ്‍കുട്ടി.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

തിരിച്ചുവരുന്നതിനിടെ പെണ്‍കുട്ടിയെ അറിയുന്ന യുവാവ് ബൈക്കില്‍ വന്നു. വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി. യാത്ര വനപ്രദേശത്ത് എത്തിയതോടെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഇവരെ തടഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

 എല്ലാം വീഡിയോ എടുത്തു

എല്ലാം വീഡിയോ എടുത്തു

ഇവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇവര്‍ എടുക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി കരയുന്നതും വനത്തിലേക്ക് വീണ്ടും വലിച്ചിഴയ്്ക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് പെണ്‍കുട്ടി നിലത്തിരിക്കുന്ന രംഗം കാണാം. ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ്.

 വൈദ്യപരിശോധന നടത്തും

വൈദ്യപരിശോധന നടത്തും

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്ന് ഝാന്‍സി പോലീസ് ഓഫീസര്‍ കുല്‍ദീപ് നാരായണ്‍ പറഞ്ഞു. അക്രമികളില്‍ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും വൈദ്യപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+