Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരന്‍ ഒമ്പതുകാരനെ കൊന്നു തിന്നു, പച്ചമാംസത്തോടുള്ള ആര്‍ത്തി വെളിപ്പെടുത്തയത് പൊലീസിനോട്!!

കാണാതായ ബാലന്റെ മൃതദേഹം തലയറുത്ത രീതിയില്‍ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്

ലുധിയാന: ഒമ്പതുവയസ്സുകാരനെ കൊലപ്പെടുത്തി ഭക്ഷിച്ച 16കാരന്‍ അറസ്റ്റില്‍. ലുധിയാനയില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ കാണാതായ ദീപു കുമാര്‍ എന്ന ഒമ്പതുവയസുകാരനെയാണ് 16കാരന്‍ കൊലപ്പെടുത്തി മാംസം ഭക്ഷിയ്ക്കുകയും രക്തമൂറ്റിക്കുടിയ്ക്കുകയും ചെയ്ത്. കാണാതായ ബാലന്റെ മൃതദേഹം തലയറുത്ത രീതിയില്‍ പിറ്റേ ദിവസം തന്നെ നഗരത്തിലെ ആളൊഴിഞ്ഞ ദുര്‍ഗ്ഗി പ്രദേശത്തുനിന്ന് ലഭിയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ട ദീപു കുമാറും അക്രമിയും ലുധിയാനയില്‍ ഒരേ സ്ഥലത്ത് താമസിക്കുന്ന കുടിയേറ്റക്കാരാണ്. ഒമ്പതുവയസ്സുകാരനെ കൊപ്പെടുത്തിയ ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി സ്വാഭാവികമായി പെരുമാറിയിരുന്നതെന്നും മാതാപിതാക്കള്‍ക്കും സഹോദരനും ഭക്ഷണം പാകം ചെയ്തു നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് സംഭവത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു.

ഞെട്ടിയ്ക്കുന്ന കുറ്റസമ്മതം

ഞെട്ടിയ്ക്കുന്ന കുറ്റസമ്മതം

പൊലീസിന്റെ പിടിയിലായ പ്രതി താന്‍ ദീപുവിനെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളായി ഛേദിച്ചുവെന്നും മാംസം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്തതായി പൊലീസിനോട് കുറ്റസമ്മതം നടത്തി.

നരഭോജികള്‍

നരഭോജികള്‍

മനുഷ്യമാസം ഭക്ഷിക്കാനുള്ള കൗമാരക്കാരന്റെ ത്വര കൊണ്ട് 16കാരന്‍ നരഭോജിയായി മാറുകയായിരുന്നുവെന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഭൂപീന്ദര്‍ സിംഗ് വ്യക്തമാക്കി.

 പച്ചമാംസത്തോട് ആര്‍ത്തി

പച്ചമാംസത്തോട് ആര്‍ത്തി

പാകം ചെയ്യാത്ത കോഴിമാംസം കഴിക്കാറുണ്ടായിരുന്നുവെന്ന് 16കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇടയ്ക്ക് തന്റെ ശരീര ഭാഗങ്ങള്‍ തന്നെ കഴിയ്ക്കാന്‍ തോന്നാറുണ്ടായിരുന്നുവെന്നും അറസ്റ്റിലായ കുട്ടിക്കുറ്റവാളി പൊലീസിനോട് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് കുട്ടിയെ ശാരീരിക മാനസിക പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

കൊന്നു തിന്നു

കൊന്നു തിന്നു

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പട്ടം പറത്താനെന്നുപറഞ്ഞ് ദീപുവിനെ വീട്ടില്‍ നിന്ന് പുറത്തേക്കെത്തിച്ചുവെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആയുധം ഉപയോഗിച്ച് മാംസം മുറിച്ചെടുത്ത് ഭക്ഷിക്കുകകായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു

അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു

കൊലപ്പെടുത്തി മാംസം ഭക്ഷിച്ച ശേഷം അവേശഷിയ്ക്കുന്ന ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി സൈക്കിളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി.

വാട്ടര്‍ ടാങ്കില്‍ നിന്ന്

വാട്ടര്‍ ടാങ്കില്‍ നിന്ന്

ബാലന്റെ ഹൃദയം സ്‌കൂള്‍ ക്യാമ്പസിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്നും അവന്‍ അധ്യാപകരെ വെറുത്തിരുന്നുവെന്നും സ്‌കൂളിന്റെ പേര് മോശമാവണമെന്ന് ആഗ്രഹിച്ചിരുന്നതായും അതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും 26കാരന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വാട്ടര്‍ ടാങ്കിന് അടിയില്‍ നിന്ന് ഹൃദയം കണ്ടെടുക്കയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+