കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂരിൽ നിശാ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; പിടിച്ചെടുത്തത് അനധികൃത മയക്കുമരുന്നും മദ്യവും, 165 യുവാക്കള്‍ക്കെതിരെ കേസ്, പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികൾ...

Google Oneindia Malayalam News

കോയമ്പത്തൂര്‍: ശനിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ പൊള്ളാച്ചിയില്‍ സേതുമടൈയ്ക്ക് സമീപം അഗ്രി നെസ്റ്റ് എന്ന റിസോര്‍ട്ടില്‍ നടന്ന നിശാ പാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ 165 യുവാക്കള്‍ക്കെതിരെ കേസ്. അനധികൃതമായി മദ്യവും മയക്കുമരുന്നും കൈവശം വെച്ചതിനാണ് അണ്ണാമലൈ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

<strong>മുൻ കേന്ദ്രമന്ത്രിയെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു; നടപടിക്ക് കാരണം പാർട്ടി വിരുദ്ധ പ്രവർത്തനം!!</strong>മുൻ കേന്ദ്രമന്ത്രിയെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു; നടപടിക്ക് കാരണം പാർട്ടി വിരുദ്ധ പ്രവർത്തനം!!

കഞ്ചാവ്, എംഡിഎംഎ, കൊക്കൈന്‍, ഹാഷിഷ് എന്നിവയാണ് റെയ്ഡ് നടത്തിയ പൊലീസ് സംഘം കണ്ടുകെട്ടി. മദ്യം കൂടാതെ 30 ഗ്രാം കഞ്ചാവ്, 1 ഗ്രാം ഹാഷിഷ് ഓയില്‍, 7 ഗ്രാം കഞ്ചാ സരസുകളും 13.5 ഗ്രാം എംഡിഎ ടാബ്ലറ്റുകളും സംഘം പിടിച്ചെടുത്തു. നാളികേര ഫാമിന്റെ ഇടയിലുള്ള സ്വകാര്യ റിസോര്‍ട്ട് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. റിസോര്‍ട്ട് ഉടമസ്ഥന്‍ 45കാരനായ ജയ് ഗണേഷിന് പുറമേ 3 പേര്‍ സംഭവത്തില്‍ അറസ്റ്റിലായി. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിടം സീല്‍ ചെയ്തു മുദ്ര കുത്തി.

Rave party

കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റ് ചെയ്തവരില്‍ കൂടുതലും. ഇവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച പാര്‍ട്ടി ശനിയാഴ്ചയും തുടര്‍ന്നു. സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച 24 മണിക്കൂര്‍ വാരാന്ത്യ പാര്‍ട്ടി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് ആരംഭിച്ചതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഡാന്‍സ് ഫ്‌ളോറില്‍ രണ്ടു പേര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് പ്രദേശത്തെ ചിലര്‍ റൂറല്‍ എസ് പി സുജിത്ത് കുമാറിനെ കാര്യം അറിയിച്ചത്. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. അനധികൃത സ്വത്ത് കൈവശം വെക്കല്‍, കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനം, ഏതെങ്കിലും മയക്കുമരുന്ന് മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ, മയക്കുമരുന്ന് കമ്മീഷന്‍ ഉപയോഗിക്കാനായി നല്‍കാനുള്ള ശിക്ഷ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തു.

അനധികൃത മദ്യം കൈവശം വെച്ചതിന് ഐടി പ്രൊഫഷണലായ 24കാരന്‍ നവീന്‍ വെങ്കടേഷിനെയും 97 പേരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ നിരോധന നിയമം, പൊതു ഇടത്തില്‍ പ്രശ്‌നമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

English summary
165 arrested from rfave party in Coimbatore, ganja, hashish seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X