Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; ആശങ്ക; 24 മണിക്കൂറിനിടെ 16922 പേര്‍ക്ക് കൊവിഡ്

ദില്ലി: ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്് 16922 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 418 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

ഇതുവരേയും രാജ്യത്ത് 473105 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രോഗത്തെ തുടര്‍ന്ന് ഇതുവരേയും 14894 പേര്‍ മരണപ്പെട്ടു. കാവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗം പടര്‍ന്നുപിടിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നിലവില്‍ 186514 പേരാണ് ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നത്. 271697 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

corona

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. ഇവിടെ 142900 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 6739 പേര്‍ മരണപ്പെടുകയും ചെയ്തു.

    ദില്ലിയില്‍ 70390 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 2365 പേരാണ് മരണപ്പെട്ടത്. ഗുജറാത്തില്‍ 28943 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1735 പേര്‍ മരണപ്പെടുകയും ചെയ്തു.

    തമിഴ്‌നാട്ടില്‍ 2865 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 67468 ആയി. 866 പേര്‍ മരണപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണണാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

    അതേസമയം കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ ഏകോപനമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. ഒറ്റക്ക് നീങ്ങാനുള്ള നീക്കം ചില രാജ്യങ്ങള്‍ പിന്തുടരുന്നത് വൈറസിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റക്ക് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാഹചര്യത്തെ നിയന്ത്രണാധീതമാക്കുമെന്നും ഗുട്ടെറസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+