കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ദിനത്തില്‍ വാക്സിന്‍ സ്വീകരിച്ചത് 17000 പേര്‍; കേരളത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനേഷൻ വിതരണത്തിന്‍റെ രണ്ടാം ദിനത്തിൽ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലെ 17,000 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണാടക, കേരളം, മണിപ്പൂർ, തമിഴ്‌നാട് എന്നിവയാണ് ഇന്ന് പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയത്. ശനിയാഴ്ച ഇന്ത്യയിലുടനീളം 3,006 കേന്ദ്രങ്ങലിലായി 1.91 ലക്ഷം പേര്‍ക്ക് വാക്സിനേഷൻ നൽകിയിരുന്നു. മറ്റ് രോഗങ്ങൾക്കുള്ള രോഗപ്രതിരോധ ഷെഡ്യൂളുകളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അര്‍ണബിന്‍റെ ചാറ്റുകള്‍ ഞെട്ടിപ്പിക്കുന്നത്: പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബംഅര്‍ണബിന്‍റെ ചാറ്റുകള്‍ ഞെട്ടിപ്പിക്കുന്നത്: പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബം

പതിവ് ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിനായി ആഴ്ചയിൽ നാല് ദിവസങ്ങളിൽ കോവിഡ് വാക്സിനേഷൻ വിതരണം ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഞായറാഴ്ച ആയതിനാൽ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് വാക്സിനേഷൻ വിതരരണം നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. മനോഹര്‍ അഗ്നാനി പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും ആഴ്ചയിൽ നാല് ദിവസത്തിൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി സർക്കാർ പറഞ്ഞു.

vaccine

അതേസമയം, വിതരണത്തിന് ഉപയോഗിക്കുന്ന വാക്‌സിനുകളിലൊന്നിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സിനെ കുറിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സംശയങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നത്. കൊവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും അടിയന്തിര ഉപയോഗത്തിനായ് അനുമതി നല്‍കുകയായിരുന്നു. ഘട്ടം 1, II ട്രയൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം, ആദ്യദിനത്തില്‍ കേരളത്തില്‍ വാക്സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ആദ്യ ദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്സിനേഷന്‍ തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ : എന്താണ് കേരള സർക്കാരിന്റെ ആവാസ് ?അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ : എന്താണ് കേരള സർക്കാരിന്റെ ആവാസ് ?

English summary
17,000 people were vaccinated on the second day; No one in Kerala has any side effects, says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X