കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള 10 പേര്‍ പിടിയില്‍! എന്‍ഐഎ പൊളിച്ചത് വന്‍ പദ്ധതി

  • By Aami Madhu
Google Oneindia Malayalam News

ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ സംഘം യുപിയിലും ദില്ലിയിലും 10 പേരെ അറസ്റ്റ് ചെയ്തു. വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സംശയം തോന്നിയ 10 പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ പ്രധാന നഗരങ്ങളുള്‍പ്പെടെ 16 ഇടങ്ങളില്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതി ഇട്ടിരുന്നതായിഎന്‍ഐഎ വ്യക്തമാക്കി.

isis3-1545828125.jp

ഹര്‍കത് ഉല്‍ ഹര്‍ബ്ഇ ഇസ്ലാം എന്ന ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയിലാണ് 10 പേര്‍ അറസ്റ്റിലായിരിക്കുന്നത്. ഈ ഗ്രൂപ്പിന് ഐഎസ്ഐഎസുമായും മറ്റ് വിദേശ ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.അംറോഹയിലെ ഒരു പള്ളിയിലെ മൗലവിയും മൂന്നാംവര്‍ഷ സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുമാണ് പുതിയ ഗ്രൂപ്പിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദില്ലിയിലെ സീലാംപൂര്‍, യുപിയിലെ അമോറ, ഹാപുര്‍, മീററ്റ്, ലഖ്നൗ എന്നിവിടങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ഉഗ്ര സ്ഫോടക വസ്തുക്കള്‍, തോക്കുകള്‍, ഒരു റോക്കറ്റ് ലോഞ്ചര്‍, 100 മൊബൈലുകള്‍, 135 സിം കാര്‍ഡുകള്‍, 7.5 ലക്ഷം രൂപ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായവര്‍ ദില്ലിയിലും മറ്റ് പ്രധാന നഗരങ്ങളിലെ ചരിത്രസ്മാരകങ്ങളിലുമടക്കം 16 ഇടങ്ങളില്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. പ്രമുഖ രാഷ്ട്രീയ നേതാക്കളേയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നെന്നും എന്‍ഐഎ അറിയിച്ചു.

English summary
17 locations in 5 cities raided, 10 arrested, ISIS-linked group was planning serial blasts in Delhi, north India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X