• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 25ലധികം എംപിമാര്‍ക്ക് കൊവിഡ് പോസിറ്റീവ്!

ദില്ലി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 17 ലോക്‌സഭാ എംപിമാര്‍ക്കും 9 രാജ്യസഭാ എംപിമാര്‍ക്കും അടക്കം 25ലധികം അംഗങ്ങള്‍ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തിയിരുന്നു.

മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്

ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ വെച്ച് തന്നെയാണ് സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന ലോക്‌സഭാ എംപിമാരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്.

cmsvideo
  Covaxin vaccination found effective in non-human primates‌ | Oneindia Malayalan

  മീനാക്ഷി ലേഖി, അനന്ദ് കുമാര്‍ ഹെഗ്‌ഡെ, പര്‍വേഷ് സാഹിബ് സിംഗ്, സുഖ്ബീര്‍ സിംഗ്, ഹനുമാന്‍ ബേനിവാള്‍, സുകനാത മജുംദാര്‍, ഗോദേത്തി മാധവി, പ്രതാപ് റാവു ജാദ,് ജനാര്‍ദ്ദന്‍ സിംഗ്, ബിദ്യുത് ബരന്‍, പ്രധാന്‍ ഭരുവ, എന്‍ ദെദ്ദേപ്പ, സെല്‍വം ജി, പ്രതാപ് റാവു പാട്ടീല്‍, രാം ശങ്കര്‍ കതേരിയ, സത്യപാല്‍ സിംഗ്, രോഡ്മാല്‍ നഗര്‍ എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന ലോക്‌സഭാ എംപിമാര്‍.

  'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!

  കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ലോക്‌സഭാ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അംഗങ്ങള്‍ എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 18 ദിവസമാണ് സമ്മേളനം നീണ്ട് നില്‍ക്കുക. ഇരുസഭകളും നാല് മണിക്കൂര്‍ വീതം ചേരും. ചോദ്യോത്തര വേള ഉണ്ടായിരിക്കില്ല. മാത്രമല്ല ശൂന്യവേളയുടെ സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്. 44 ബില്ലുകളും രണ്ട് ഫൈനാന്‍ഷ്യല്‍ ഐറ്റവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സഭ ആദവ് അര്‍പ്പിച്ചു. അതിർത്തി സംഘർഷത്തിലും ദില്ലി കലാപത്തിലും പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല.

  'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!

  English summary
  17 Lok Sabha MPs and 9 Rajya Sabha MPs test Covid 19 positive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X