വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി 17പാര്‍ട്ടികള്‍
ദില്ലി: മൂന്നാം മുന്നണിക്കുള്ള സാധ്യത തള്ളിക്കളയാതെ രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ പങ്കെടുത്ത വര്‍ഗീയ വിരുദ്ധ സംഗമം ദില്ലിയില്‍ നടന്നു. 'വര്‍ഗീയതയ്‌ക്കെതിരെ ജനങ്ങളുടെ ഐക്യം' എന്ന മുദ്രവാക്യം ഉയര്‍ത്തി താല്‍ക്കോത്തറ ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ നടന്ന കന്‍വെന്‍ഷന്‍ പരിപാടിയില്‍ സമാജ് വാദി പാര്‍ട്ടി, സിപിഐ(എം), ഐക്യ ജനതാദള്‍ തുടങ്ങി രാജ്യത്തെ 17 പാര്‍ട്ടികള്‍ പങ്കെടുത്തു.
കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാക്കള്‍ പക്ഷേ ബിജെപിക്കെതിരെ പരമാര്‍ശങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ മൂന്നാം മുന്നണി ചരിത്രമായെന്നും ഇതിന്റെ പേരില്‍ നടത്തുന്ന കൂട്ടായിമ വെറും ചടങ്ങ് മാത്രമാണെന്നും ബിജെപി പരിഹസിച്ചു. മത നിരപേക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമെ രാജ്യത്ത് നിലനില്‍പ്പുള്ളു എന്നും ആ കൂട്ടായിമയുടെ ഭാവി പ്രവചിക്കാനില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

ഇടതിന്റെ കാര്യം
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ നേതാവ് എബി ബര്‍ദനും കണ്‍വന്‍ഷനിടി സംസാരിക്കുന്നു.

കണ്‍വെന്ഷന് മുമ്പുള്ള ഒരു ദൃശ്യം
സിപിഎം നേതാവ് പ്രകാശ് കാരാട്ടും ആര്‍എസ് പി നേതാവ് ക്ഷിതി ഗോസ്വാമിയും കണ്‍വെന്‍ഷന് മുമ്പുള്ള ഒരു ദൃശ്യം

നിതീഷ് കുമാര്‍
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വെന്‍ഷന്‍ അഭിസംബോധന ചെയ്യുന്നു

എന്തിന്?
തനിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ അത് ഉന്നയിക്കുന്നവര്‍ക്കു തന്നെ കൊള്ളുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു

ഇതാണ് ഐക്യം
വര്‍ഗീയതയ്‌ക്കെതിരെ ജനങ്ങളുടെ ഐക്യം എന്നാണ് കണ്‍വെന്‍ഷന്റെ മുദ്രാവാക്യം. വേദിയില്‍ മുലായം സിംഗ് യാദവ്, പ്രകാശ് കാരാട്ട്, ജെഡിയു നേതാവ് ഷാരത്ത് യാദവ്, നിതീഷ് കുമാര്‍, എബി ബര്‍ദാന്‍ തുടങ്ങിയവര്‍

ഇതൊന്നു നോക്കിക്കേ
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിപിഐ നേതാവ് എബി ബര്‍ദാന്‍, സിപിഎം നേതാവ് സിതാറാം യെച്ചൂരി

ഭരണം എങ്ങനെ പോകുന്നു
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും

അയ്യോ! കഷ്ടായി
സമാജ് വാദി പാര്‍ട്ട് നേതാവ് മുലായം സിങ് യാദവ്

ഇത് കാണികള്‍
തല്‍ക്കോത്തറ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍












Click it and Unblock the Notifications