കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശ് നിയമസഭയിൽ 17 ടിഡിപി എംഎൽഎമാർക്ക് സസ്പെൻഷൻ: മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭയിൽ നിന്ന് 17 ടിഡിപി എംഎംഎമാരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവത്തിലാണ് നടപടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സ്പീക്കറുടെ പോഡിയത്തിന് അടുത്തെത്തിയ ടിഡിപി എംഎൽഎമാർ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നാഡിയുവിനെ അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജഗൻ മോഹൻ റെഡ്ഡി നിയമസഭയിൽ സംസാരിക്കുമ്പോൾ ടിഡിപി എംഎൽഎമാർ ജയ് അമരാവതി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷാംഗങ്ങളെ പുറത്താക്കാൻ റെഡ്ഡി സ്പീക്കറോട് ആവശ്യപ്പെട്ടത്.

 പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നജീബ് ജങ്ങ് പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നജീബ് ജങ്ങ്

തുടർന്ന് മന്ത്രി ബുഗ്ഗണ രാജേന്ദ്രനാഥാണ് എംഎഎൽമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകായിരുന്നു. കെ അച്ചന്നായിഡു, എൻ ചിന്നപ്പരാജ, എന്നിവർ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പിന്നീട് ടിഡിപി നേതാക്കൾക്കൊപ്പം ചേർന്ന പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു നിയമസഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രമേയം പിന്നീട് നിശബ്ദവോട്ടോടെ പാസാവുകയും ചെയ്തിരുന്നു.

jaganmohanreddy-1

ആന്ധ്രപ്രദേശ് ഡി സെൻട്രലൈസേഷൻ ആൻഡ് ഇൻക്ലൂസീവ് ഡലവപ്പ്മെന്റ് ഓഫ് ആൾ റീജിയൻസ് ബിൽ 2020യുടെ അവതരണ വേളയിലാണ് എംഎൽഎമാർ പ്രസംഗം തടസ്സപ്പെടുത്തിയത്. അമരാവതി, വിശാഖപട്ടണം, കുർണൂൽ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശിനുള്ളതെന്നാണ് ബില്ലിൽ പരാമർശിക്കുന്നത്. അമരാവതിയാണ് ആന്ധ്രയുടെ ഭരണതലസ്ഥാനം, രാജ്ഭവൻ, സെക്രട്ടറിയേറ്റ് സർക്കാർ വകുപ്പുകളുടെ ആസ്ഥാനം എന്നിവ വിശാഖപട്ടണത്തായിരിക്കും. ഹൈക്കോടതി നിലനിൽക്കുന്ന കൂർണൂലാണ് മൂന്നാമത്തെ തലസ്ഥാനം.

English summary
17 TDP MLAs Supended from Andhra Assembly for Disrupting CM Jagan's Address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X