ഓടുന്ന കാറില്‍ 17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി
ലക്‌നോ: ഓടുന്ന കാറില്‍ 17 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി.നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അലഹബാദില്‍ ചൊവ്വാഴ്ചയാണു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്.അലഹബാദിലെ ബസ്‌റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ യുവാക്കള്‍ കാറില്‍ ബലമായി പിടിച്ചുകയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നു.

നഗരത്തിലൂടെ കാര്‍ സഞ്ചരിക്കുമ്പോള്‍ നാലു പേരും പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചു. തുടര്‍ച്ചയായി നാലു മണിക്കൂറാണു പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്.
അവശയായ പെണ്‍കുട്ടിയെ പിന്നീടു ജുന്‍സി വനപ്രദേശത്തു തള്ളി. അവശയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.












Click it and Unblock the Notifications