വീട്ടില്‍ ശൗചാലയം ഇല്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തെലുങ്കാന: എത്ര നിര്‍ബന്ധിച്ചിട്ടും വീട്ടില്‍ ശൗചാലയം നിര്‍മിക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കടാപര്‍തി രേഖ എന്ന പതിനേഴ് വയസ്സുകാരിയാണ് കഴിഞ്ഞ ദിവസം രാത്രി സ്വയം തീകൊളുത്തി അത്മഹത്യ ചെയ്തത്.
തെലുങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രേഖയുടെ വീട്ടില്‍ ശൗചാലയം ഇല്ലായിരുന്നു. നിരന്തരം രേഖ ശൗചാലയം നിര്‍മിക്കാനായി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷരായിരുന്ന മാതാപിതാക്കള്‍ക്ക് ശൗചാലയം നിര്‍മിക്കുന്നതിന്റെ ചിലവ് താങ്ങാനാകുമായിരുന്നില്ല. അതിനാല്‍ തന്നെ രേഖയുടെ ആവശ്യം ആവര്‍ നിരാകരിച്ചു. ഇതില്‍ മനംനൊന്താണ് രേഖ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ മറ്റാരെങ്കിലും രേഖയെ കളിയാക്കിയിരുന്നോ എന്ന കാര്യം അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു.


Click it and Unblock the Notifications